ഇന്ധനവില വർധിപ്പിച്ചു

രാജ്യത്ത് പ്രീമിയം പെട്രോളിൻ്റെ വില രണ്ട് രൂപ വർധിപ്പിച്ച് എണ്ണ വിതരണ കമ്പനികൾ. പുതിയ നിരക്ക് ഇന്ന് മാർച്ച് 20-ാം തീയതി വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ആഢംബരം, സ്പോടർട്സ് വാഹനങ്ങൾക്ക് മൈലേജ് വർധിപ്പിക്കാൻ സഹായിക്കുന്നതാണ് പ്രീമിയം പ്രെടോൾ.

അതേസമയം സാധാരണ വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന പെട്രോളിൻ്റെ വില ഉയർത്തിട്ടില്ല. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില വർധനവ്. എന്നാൽ എന്തുകൊണ്ട് ഇന്ധനത്തിൻ്റെ വില ഉയർത്തിയെന്ന് എണ്ണ വിതരണ കമ്പനികൾ വ്യക്തമാക്കിട്ടില്ല.

  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി

പെട്രോൾ കൂടാതെ വ്യാവസായിക മേഖലയിലേക്കുള്ള ഡീസലിന് 21.92 രൂപ ഉയർത്തി. 87.67 രൂപയ്ക്ക് ലഭിച്ചികൊണ്ടിരുന്ന ഡീസൽ ഇനി 109.59 രൂപയ്ക്കാണ് ലഭിക്കുക. അതേസമയം ക്രൂഡ് ഓയിലിൻ്റെ ലഭ്യതയെ ബാധിച്ചിട്ടില്ലയെന്ന് നേരത്തെ ഇന്ത്യൻ ഓയിൽ ഉൾപ്പെടെയുള്ള എണ്ണ കമ്പനികൾ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്ന് ക്രൂഡ് ഓയിലൻ്റെ വില ബാരലിന് 105 ഡോളറായി കുറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ ഇന്ധനം സുരക്ഷിതമായി എത്തിക്കാൻ ജപ്പാനും ചില യുറോപ്യൻ രാജ്യങ്ങളും രംഗത്തെത്തിയതോടെയാണ് ക്രൂഡ് വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ക്രൂഡ് വില 110 ഡോളർ കടന്നപ്പോഴാണ് ജപ്പാനും യൂറോപ്യൻ രാജ്യങ്ങളും നിർണായക നീക്കവുമായി രംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts