മെഡിറ്റേഷന്‍ ക്ലാസ് നടത്തുന്നതിനിടെ ഗുരു യോഗിരാജ് ബോധി കുഴഞ്ഞുവീണ് മരിച്ചു

തൊടുപുഴ: ഗുരു യോഗിരാജ് ബോധി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പാലാ മുരിക്കുമ്പുഴ കദളിക്കാട്ട് വീട്ടില്‍ പി ബി രാജു(68) കുഴഞ്ഞുവീണ് മരിച്ചു. മെഡിറ്റേഷന്‍ ക്ലാസ് നടത്തുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ തൊടുപുഴയില്‍ ക്ലാസ് നടത്തുമ്പോഴായിരുന്നു സംഭവം.

കുഴഞ്ഞുവീണയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലാ, തൊടുപുഴ, അടിമാലി, വയനാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മഹായോഗ മെഡിറ്റേഷന്‍ എന്ന പേരില്‍ ക്ലാസുകള്‍ നടത്തി വരികയായിരുന്നു. പി ബി രാജുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വയനാട് പുതുപ്പാടിയിലെ ഗുരുകുലത്തില്‍ സംസ്‌കാരം നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിലൂടെ നോണ്‍ എസി സര്‍വീസിന് തുടക്കം; റൂട്ട് നമ്പര്‍ ഇങ്ങനെ
  പ്രായം സംബന്ധിച്ച വിവാദങ്ങൾക്കിടെ, കുംഭമേള വൈറൽ താരം ഗർഭിണി പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us