മുഖത്ത് ഉൾപ്പെടെ പരുക്കേറ്റ പാടുകൾ; ട്രെയിനിൽ നിന്ന് ചാടിയതല്ല; റെയിൽവേ ട്രാക്കിനു സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിനു സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിനു സമീപം തള്ളിയതെന്നാണ് സംശയം. സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ട് കിട്ടിയിട്ടുണ്ട്.

30 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫൊറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്നലെ രാത്രി ആയിരിക്കാം മൃതദേഹം ഇവിടെ കൊണ്ടിട്ടതെന്നാണ് നിഗമനം. മുഖത്ത് ഉൾപ്പെടെ പരുക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പാലത്തിന്റെ തൂണിനോട് ചേർന്നാണ് മൃതദേഹം കിടക്കുന്നത്.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

ട്രെയിനിൽ നിന്ന് ചാടിയതല്ല അല്ലെങ്കിൽ ട്രെയിൻ ഇടിച്ചതല്ല എന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. മൃതദേഹം തിരിച്ചറിയുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ട് പേരുടെ ശമ്പളമുണ്ടായിട്ടും ബെംഗളൂരുവിൽ വീട് നടന്നില്ല; യുകെയിൽ പോയി വീട് വാങ്ങി ടെക്കി യുവതിയുടെ ഞെട്ടിക്കുന്ന പോസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
[masterslider id="10"]

Related posts