നേതൃമാറ്റ ചർച്ചകൾ ചൂടുപിടിക്കുന്നു; തീരുമാനമെടുത്ത് കഴിഞ്ഞു; മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: കർണാടക കോൺഗ്രസിലെ നേതൃമാറ്റത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടെ നിർണ്ണായക പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നേതൃത്വ വിഷയുമായി ബന്ധപ്പെട്ട് ഇതിനോടകം തീരുമാനമെടുത്തു കഴിഞ്ഞെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ അത് ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും ശിവകുമാർ ചൊവ്വാഴ്ച പറഞ്ഞു.

“മുഖ്യമന്ത്രിയും ഹൈക്കമാൻഡും ഞാനും ചേർന്ന് ഒരു തീരുമാനമെടുത്തിട്ടുണ്ട്. സമയമാകുമ്പോൾ അതിൽ വ്യക്തത വരും. മുഖ്യമന്ത്രി തന്നെ സംസ്ഥാനത്തെ ജനങ്ങളെ അത് അറിയിക്കും,” ശിവകുമാർ വ്യക്തമാക്കി. വിഷയത്തിൽ പന്ത് സിദ്ധരാമയ്യയുടെ കോർട്ടിലേക്ക് ഇട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

നേതൃത്വ തർക്കത്തിൽ ഇടപെടാൻ ഹൈക്കമാൻഡിനെ ആർക്കും നിർബന്ധിക്കാൻ കഴിയില്ലെന്ന മന്ത്രി എച്ച്.സി. മഹാദേവപ്പയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “മഹാദേവപ്പ വലിയ മനുഷ്യനാണ്, ഇപ്പോൾ അദ്ദേഹവും ഹൈക്കമാൻഡിന്റെ ഭാഗമാണ്. അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാനില്ല, പാർട്ടി തീരുമാനിക്കട്ടെ” എന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
[masterslider id="10"]

Related posts