കസേര വാടക വരെ ഈടാക്കും; ബെംഗളുരുവിലെ ഹോട്ടലുകളില്‍ ഒരു ചായയും മണിക്കൂറുകളോളം വര്‍ത്തമാനവും നടക്കില്ല

ബെംഗളൂരു നഗരത്തിലെ ഹോട്ടലുകളില്‍ കുറഞ്ഞ ഓര്‍ഡര്‍ നല്‍കുകയും ദീര്‍ഘനേരം ചെലവിടുകയും ചെയ്യുന്നവരില്‍ നിന്ന് ‘പിഴ’ ഈടാക്കാന്‍ ഹോട്ടല്‍ ഉടമ കളുടെ അസോസിയേഷന്‍ ആലോചിക്കുന്നു.

ബിസിനസ് നഷ്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ചായയും കടിയും മാത്രം ഓര്‍ഡര്‍ ചെയ്ത് ദീര്‍ഘനേരം ഇരിപ്പിടടങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മറ്റ് ഉപഭോക്താക്കള്‍ക്ക് സ്ഥലം കി ട്ടുന്നില്ലെന്നും തിരക്കേറിയ സമയത്തെ കച്ചവടത്തെ ബാധിക്കുന്നുവെന്നുമാണ് ആരോപണം.

  എന്തുകൊണ്ട് സിംഗിൾ ആയി തുടരുന്നു? വ്യക്തിപരമായ ആ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്

ഇവരില്‍ നിന്ന് പിഴയോ പാര്‍ക്കിങ് ചാര്‍ജിനു സമാനമായ രീതിയില്‍ ടേബിള്‍ ഫീസോ ഏര്‍പ്പെടുത്താനാണ് നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്തുവരികയാണന്നും അനുമതി തേടിയുള്ള കത്ത് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നഗരത്തിലെ എല്ലാ ഹോട്ടലുകളിലും ഇതു നടപ്പാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts