നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയും; കനക ലൈന്‍: 4 റെയില്‍വേ പാലങ്ങള്‍ ഉടന്‍

ബെംഗളുരു: സബേര്‍ബന്‍ റെയില്‍ പാതയിലെ ഹീലലിഗെ രാജനകുണ്ഡെ ഇടനാഴിയുടെ (കനക ലൈന്‍) ഭാഗമായുള്ള 4 റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു.

ചിന്നപ്പനഹള്ളി, കൊടത്തി ഗേറ്റ്, സിംഗേന അഗ്രഹാര, ഹുസ്‌കൂര്‍ എന്നിവിടങ്ങളിലാണു മേല്‍പാലം നിര്‍മിക്കുന്നത്. നിലവില്‍ റെയില്‍വേ ക്രോസുകളുള്ള ഇവിടങ്ങളില്‍ പാലങ്ങള്‍ കൂടി വരുന്നതോടെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും.

46.24 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയില്‍ 2 ഡബിള്‍ ഡെക്കര്‍ പാലം കുടി നിര്‍മിക്കുന്നുണ്ട്. യെലഹങ്കയില്‍ 1.2 കിലോമീ റ്റര്‍ റോഡ് റെയില്‍പാലവും ബെന്നിഗനഹള്ളിയില്‍ 500 മീറ്റര്‍ നീളത്തില്‍ മെട്രോ റെയില്‍ പാലവുമാണു നിര്‍മിക്കുന്നത്.

  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 

1040.51 കോടി രൂപയാണു കനക ലൈന്‍ നിര്‍മാണ ചെലവ്. യെലഹങ്കയിലാണ് ഇന്റര്‍ചേഞ്ച് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. പാതയുടെ ഭാഗമായി ഹുരില്‍ ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണം പുരോഗമിക്കുന്നു.

സബേര്‍ബന്റെ നിര്‍മാണ ചുമ തലയുള്ള റെയില്‍വേ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡവലപ്‌മെന്റ് കമ്പനി (കെ റൈഡ്) ആണു പാലം നിര്‍മിക്കുന്നത്. ബയ്യപ്പനഹള്ളി ഹൊസൂര്‍ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ ജൂണോടെ പൂര്‍ത്തിയാകും.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts