നഗരത്തിൽ ഈ പദ്ധതി യാഥാർത്ഥ്യമാകുന്നു; 10 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇനി യാത്ര 25 മിനിട്ടു വരെ ലാഭിക്കാം

ബെംഗളൂരു: നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിൽ ഒന്നായ ഹെബ്ബാൾ ഫ്ലൈഓവറിലെ തിരക്ക് കുറക്കാനായി ലക്ഷ്യമിട്ടുള്ള പുതിയ ഡൗൺറാംപാണ് നിർമ്മിക്കുന്നത്.

ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ പ്രധാന കടമ്പയാണ് ഹെബ്ബാൾ ജംഗ്ഷൻ. ഇവിടുത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഡൗൺറാംപ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി വൈകിയത് 10 വർഷത്തോളമാണ് വിവിധ തരത്തിലുള്ള ഭരണപരമായ അനുമതികൾ, രൂപരേഖയിലെ പ്രശ്നങ്ങൾ, സാങ്കേതിക തടസ്സങ്ങൾ എന്നിവയെല്ലാം പദ്ധതി നടപ്പാക്കുന്നതിൽ വിലങ്ങു തടിയായി. പദ്ധതി വീണ്ടും പുനരാരംഭിച്ചതിന് ശേഷം, കഴിഞ്ഞ ഒന്നര വർഷമായി രാപ്പകൽ വ്യത്യാസമില്ലാതെ നടന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഒടുവിലാണ് പദ്ധതി നടപ്പായത്. നഗരത്തിലെ തിരക്കേറിയ റൂട്ടായതിനാൽ ഗതാഗതം പൂർണ്ണമായി തടയാതെ നിർമ്മാണം പൂർത്തിയാക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.

  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്

പുതിയ ഡബിൾ ലൈൻ ഡൗൺറാംപ് വരുന്നതോടെ കെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നഗരത്തിലെ തന്നെ കെ.ആർ പുരം, സെൻട്രൽ ബംഗളൂരു) എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്കൊന്നും നിലവിലെ കുരുക്കിൽപ്പെടാതെ എളുപ്പത്തിൽ കടന്നുപോകാം.

വരാനിരിക്കുന്ന മെട്രോ പാതകളുടെ അലൈൻമെന്റ് കൂടി പരിഗണിച്ചാണ് ഈ ഡൗൺറാംപിന്റെ അവസാന രൂപരേഖ തയ്യാറാക്കിയത് അതുകൊണ്ട് തന്നെ ഭാവിയിൽ മെട്രോ യാത്രക്കാർക്കും ഇത് ഗുണം ചെയ്യും. നഗരത്തിരക്കിൽ ഏകദേശം 25 മിനിട്ടു വരെ ലാഭിക്കാം. ശരാശരി ലാഭം: തിരക്കുള്ള സമയങ്ങളിൽ (Peak Hours) 15 മുതൽ 25 മിനിറ്റ് വരെ യാത്രാസമയം കുറയും.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

നേരത്തെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബി.എൻ.ആർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഹെബ്ബാൾ ഫ്ലൈഓവറിൽ 20-30 മിനിറ്റ് കുരുങ്ങിയിരുന്നു. ഡൗൺറാംപ് വരുന്നതോടെ ഹെബ്ബാൾ ഫ്ലൈഓവറിലെ തിരക്ക് 40% വരെ കുറയ്ക്കാനും സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts