അമ്മയ്ക്ക് ഒരു കൈയബദ്ധം; പുജയ്ക്കിടെ ഉടമയുടെ അമ്മ ഉടച്ച നാളികേരം പതിച്ചത് പുതിയ ലാ൦ബോർഗിനി കാറിനുമേൽ

വാഹന പൂജയ്ക്കിടെ ഉടമയുടെ അമ്മ ഉടച്ച നാളികേരം കോടികൾ വിലമതിക്കുന്ന ലാ൦ബോർഗിനി കാറിനുമേൽ പതിച്ചു. ഈ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുതിയ വാഹനം വാങ്ങിച്ചാൽ ചിലർക്ക് ഉള്ള വിശ്വാസമനുസരിച്ച് ക്ഷേത്രത്തിലോ പള്ളിയിലോ കൊണ്ടുപോയി പൂജിക്കുന്ന പതിവുണ്ട്. അത്തരത്തിലുള്ള പുജയ്ക്കിടെയാണ് സംഭവം.

വീഡിയോയിൽ, ഒരു സ്ത്രീ തീനാളമുള്ള നാളികേരം കൈയിൽ പിടിച്ച് പൂജയുടെ ഭാഗമായി കാറിന് മുന്നിൽ നിൽക്കുന്നത് കാണാം. തുടർന്ന് പൂജാരിയുടെ സാന്നിധ്യത്തിൽ, കത്തുന്ന കർപ്പൂരം നിലത്തിട്ട സ്ത്രീ നാളികേരം തറയിൽ എറിഞ്ഞ് ഉടയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

എന്നാൽ നാളികേരം നിലത്തുവീണ് കഷ്ണങ്ങളായി നേരെ‌ പതിച്ചത് കാറിനുമുകളിലേക്കാണ്. ഇത് കണ്ടെ ഞെട്ടിപ്പോയ സ്ത്രീയെയും പൂജാരിയെയും വീഡിയോയിൽ കാണാം. അതേസമയം കാറിന് ചെറിയ പോറൽ ഏറ്റോ അതോ മറ്റ് കേടുപാടുകൾ സംഭവിച്ചോ എന്ന് വ്യക്തമല്ല.

വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഇതിനോടകം 76.3 ദശലക്ഷത്തിലധികം കാഴ്ച്ചക്കാരെ നേടി. ഈ അക്കൗണ്ട് പ്രകാരം, ഹൈദരാബാദിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
[masterslider id="10"]

Related posts