സുരക്ഷ കൂടും; പര്‍പ്പിള്‍ ലൈനില്‍നിന്ന് നേരെ ടെക് പാര്‍ക്ക്; പാര്‍ക്ക് സ്‌ക്വയര്‍ മാള്‍; നടപ്പാലം തുറന്നു

ബെംഗളുരു: നമ്മ മെട്രോ പര്‍പ്പിള്‍ ലൈനിലെ (വൈറ്റ്ഫീല്‍ഡ് – ചല്ലഘട്ട) പട്ടാന്തൂര്‍ അഗ്രഹാര സ്റ്റേഷനെ ഇന്റര്‍നാഷനല്‍ ടെക് പാര്‍ക്ക് ബാംഗ്ലൂര്‍ (ഐടിപിബി), പാര്‍ക്ക് സ്‌ക്വയര്‍ മാള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന നടപ്പാലം തുറന്നു.

320 അടി നീളമുള്ള മേല്‍പാ ലം 24 അടി ഉയരത്തിലാണ് നിര്‍ മിച്ചത് ഐടി മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ പ്രതിദിനം ആയിരക്ക ണക്കിന് യാത്രക്കാര്‍ക്ക് മേല്‍പാ ലം പ്രയോജനപ്പെടും.

  ഇൻഡസ്ട്രിയൽ ഏരിയയിലെ യന്ത്രത്തിനുള്ളിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു: കമ്പനിക്കെതിരെ കേസ്

സമീപ റോഡുകളില്‍ ഗതാഗതം സുഗമമാകും

മെട്രോ സ്റ്റേഷനില്‍നിന്ന് യാത്രക്കാര്‍ മേല്‍പാലത്തിലൂടെ നേരിട്ട് മാളിലേക്കും ബിസിനസ് പാര്‍ക്കിലേക്കും പോകുന്നതോടെ പ്രദേശത്തെ റോഡുകളില്‍ ഗതാഗതക്കുരുക്കു കുറയും. യാ ത്രക്കാരുടെ സുരക്ഷയും വര്‍ധിക്കും. ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്റെ (ബിഎംആര്‍സി) അംഗീകാരത്തോടെ ഐടിപിബിയാണ് നടപ്പാലം നിര്‍മിച്ചത്.

പൊതു- സ്വകാര്യ പങ്കാളിത്തതിന്റെ മികച്ച ഉദാഹരണമാണ് നടപ്പാലമെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎംആര്‍സി)മാനേജിങ് ഡയറക്ടര്‍ ജെ. രവിശങ്കര്‍ പറഞ്ഞു. തുടര്‍യാത്രാ സൗകര്യം മെച്ച പ്പെടുത്തുമെന്നും അദ്ദേഹം വ്യ ക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീടിനുളളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്
[masterslider id="10"]

Related posts

Click Here to Follow Us