വന്ദേഭാരത് സ്ലീപ്പര്‍ കോട്ടയം വഴിയെന്ന് സൂചന; സമയക്രമം റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാ ത്തിരിക്കുന്ന തിരുവനന്തപുരത്തേ ക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കോട്ടയം വഴിയാകാന്‍ സാധ്യത.

രാത്രി 7.30ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട് കോട്ടയം വഴി ബെംഗളുരുവിലെത്തുന്ന സമയക്രമമാണ് റെയില്‍വേ ബോര്‍ഡിന്റെ അംഗീ കാരത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. ട്രെയിന്‍ എന്ന് സര്‍വീസ് തുടങ്ങുമെന്നാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്.

ബയ്യപ്പനഹള്ളി എസ്എംവിടി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് വരെയാകും സ്ലീപ്പര്‍ സര്‍വീസ്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്ത് വരെ 842 കി ലോമീറ്ററുണ്ട്. യാത്രാസമയം 12 മണിക്കൂറില്‍ താഴെയായിരിക്കും.

  തർക്കം പരിഹരിക്കാൻ ഇടപെട്ടു;  യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊന്നു, പ്രതികൾ പിടിയിൽ

ഈ സമയക്രമം നടപ്പാക്കാനായാല്‍ മറുനാട്ടില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടും.
ഭക്ഷണം ഉള്‍പ്പെടെ തേഡ് എസിയില്‍ ഏകദേശം 2300 രൂപ യായിരിക്കും നിരക്കെന്നാണു സുചന.

സെക്കന്‍ഡ് എസിയില്‍ 3000, ഫസ്റ്റ് എസിയില്‍ 3600 രൂപ വീതവും. ഗുവാഹത്തി – ഹൗറ റു ട്ടിലോടാന്‍ പോകുന്ന രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പറില്‍ 960 രൂപയാണ് തേഡ് എസിയിലെ മിനിമം നിരക്ക്.

  കർണാടകയുടെ നീർ ദോശ ലോകകപ്പിലേക്ക്; മസാല ദോശയ്ക്ക് ആറാം സ്ഥാനം, നീർ ദോശയും അപ്പവും പട്ടികയിൽ

400 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിന് 2.40 രൂപ വീതം നല്‍കണം. നിരക്ക് കൂടിയാലും കൂടുതല്‍ സൗകര്യപ്രദമായി യാത്രചെയ്യാമെന്നതി നാല്‍ യാത്രക്കാര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണു പ്രതീ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
[masterslider id="10"]

Related posts

Click Here to Follow Us