ബെംഗളുരുവിലേക്ക് ഉൾപ്പെടെയുള്ള വന്ദേ ഭാരത് ട്രെയിനിൽ കേരളത്തിന്റെ സ്വന്തം വിഭവങ്ങങ്ങൾ; വിഭവങ്ങളുടെ ലിസ്റ്റ് അറിയാൻ വായിക്കാം

ഡൽഹി: ബെംഗളുരുവിലേക്ക് ഉൾപ്പെടെയുള്ള ആറ് റൂട്ടുകളിലൂടെ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ്സുകളിൽ പ്രാദേശിക ഭക്ഷ്യവിഭവങ്ങൾ വിളമ്പിത്തുടങ്ങി റെയിൽവേ.

തിരുവനന്തപുരം- കാസർകോട്, മംഗളൂരു-തിരുവനന്തപുരം, നാഗ്പുർ- സെക്കന്തരാബാദ്, സാബർമതി-വേരാവെൽ, ശ്രീ മാതാവൈഷ്‌ണോദേവി കത്ര- ശ്രീനഗർ, ശ്രീനഗർ- ശ്രീമാതാ വൈഷ്‌ണോദേവി കത്ര റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ വിളന്പുന്നത്. യാത്ര പുറപ്പെടുന്ന സ്റ്റേഷൻ ഭാഗത്തെ പ്രാദേശികവിഭവങ്ങളാണ് മെനുവിൽ.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

അപ്പത്തോടൊപ്പം വെള്ള ചോറ്, പച്ചക്കായ ചെറുപയർ മെഴുക്കുപുരട്ടി, കടലക്കറി, പൊറോട്ട, സാദാ തൈര്, പാലടപ്പായസം എന്നിവയുൾപ്പെടെയുള്ള വിഭവങ്ങൾ തിരുവനന്തപുരം-കാസർകോട്, മംഗളൂരു-തിരുവനന്തപുരം വണ്ടികളിൽ വിളമ്പും.

ഇടിയപ്പം, പരിപ്പുവട, ചെട്ടിനാട് വെജിറ്റബിൾ ഗ്രേവി, സോയാബീൻ ഫ്രൈ എന്നിവയുമുണ്ട്.

ബംഗാൾ, അസം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പുതുതായി ആരംഭിച്ച വന്ദേഭാരത് സ്ലീപ്പറിലും പുതുക്കിയ മെനു നടപ്പാക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
[masterslider id="10"]

Related posts