കുടുംബവാഴ്ച പ്രവണതകൾ സാധാരണക്കാർക്കുനേരെ അവസരങ്ങളുടെ വാതിൽ കൊട്ടിയടയ്ക്കുന്നതിനു തുല്യമാണെന്ന് വരുണ്‍ ഗാന്ധി.

ബെംഗളൂരു : രാഷ്ട്രീയം ഉൾപ്പെടെയുള്ള മേഖലകളിൽ കുടുംബവാഴ്ച പ്രവണതകൾ വർധിക്കുന്നതു സാധാരണക്കാർക്കുനേരെ അവസരങ്ങളുടെ വാതിൽ കൊട്ടിയടയ്ക്കുന്നതിനു തുല്യമാണെന്ന് ബിജെപി എംപി വരുൺ ഗാന്ധി.

ഫെഡറേഷൻ ഓഫ് കർണാടക ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ‘ഇന്ത്യയുടെ ഭാവി പാത: അവസരങ്ങളും വെല്ലുവിളികളു’മെന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ കുടുംബത്തിൽ നിന്നല്ലെങ്കിൽ താനൊരിക്കലും ഈ മേഖലയിലേക്കു വരില്ലായിരുന്നെന്ന സത്യം അംഗീകരിക്കുന്നതായും വരുൺ പറഞ്ഞു.

  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ

ഓരോ സംസ്ഥാനത്തും ജില്ലയിലും രാജ്യത്തും പ്രബലമായ ചില കുടുംബങ്ങളുണ്ടെന്ന വാസ്തവം നിർഭാഗ്യകരമാണ്. പിന്നെങ്ങനെയാണ് രാഷ്ട്രീയത്തിൽ കൂടുതൽ പേർക്ക് അവസരങ്ങൾ തുറന്നു കൊടുക്കുന്നത്.

രാഷ്ട്രീയത്തിലെന്നല്ല സിനിമയിലും കായികരംഗത്തും വ്യവസായത്തിലും തുടങ്ങി എല്ലാ മേഖലകളിലും ഇത്തരം കുടുംബാധിപത്യ പ്രവണതയുണ്ടെന്നും വരുൺ പറഞ്ഞു. ഇതുകാരണം, ഏറെ കഴിവുള്ളവർപോലും പലപ്പോഴും അവഗണിക്കപ്പെടുന്നു എന്നതു ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിൽ വൈദ്യുതി ബന്ധം താറുമാറിൽ; ഇരുട്ടിലായി നഗരവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
[masterslider id="10"]

Related posts