മുസ്‌ലിങ്ങള്‍ അടങ്ങുന്ന മറ്റ് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല; സമസ്ത

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തോട് സമസ്ത യോജിക്കുന്നില്ലെന്ന് അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. എന്നാല്‍ അവരെന്ന മനുഷ്യരോട് സ്‌നേഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത സന്ദേശ യാത്രയില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.

മുസ്‌ലിങ്ങളെ തീവ്രവാദിയും വര്‍ഗീയവാദിയുമാക്കുന്ന ഒരുകൂട്ടര്‍ ഇവിടെയുണ്ട്. എന്നാല്‍ ഈ സംഘടനയുടെ നിലനില്‍പ്പ് മനസിലാക്കിയാണ് വിവിധ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ഇവിടെ സംസാരിക്കാന്‍ എത്തിയത്.

  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത

മുസ്‌ലിങ്ങള്‍ അടങ്ങുന്ന മറ്റു ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. ന്യൂനപക്ഷങ്ങള്‍ രാജ്യവിരുദ്ധരാണെന്ന് ചിത്രീകരിക്കാന്‍ പാടില്ല. ആളുകളെ തെറ്റിധരിപ്പിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതർക്ക് നഗരം ചെലവേറിയത്; രണ്ടുപേരും ജോലി ചെയ്യണം അല്ലെങ്കിൽ നഗരം വിട്ടുപോകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us