ജോലി ഉപേക്ഷിക്കാൻ തയ്യാറാകാത്ത ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ബെംഗളൂരു : ജോലി ഉപേക്ഷിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കി.

ബെംഗളൂരു സൗത്തിലെ ഹാഗലഹള്ളിയിൽ താമസിച്ചിരുന്ന നവീൻകുമാറാണ് (35) ഭാര്യ വത്സലയെ (30)ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. ബിഡദിയിലുള്ള സോഫാ നിർമാണ യൂണിറ്റിലാണ് വത്സല ജോലി ചെയ്തിരുന്നത്.

നവീൻ വീടിന് സമീപം റസ്റ്ററന്റ് നടത്തുകയായിരുന്നു.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

ജോലി ഉപേക്ഷിച്ചു വീട്ടുകാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്ന് വത്സലയോട് നവീൻ പറഞ്ഞിരുന്നു. എന്നാൽ വത്സല ഇത് ചെവിക്കൊണ്ടില്ല.

ജോലി സ്ഥലത്ത് മറ്റൊരാളുമായി വത്സലയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്ന സംശയം മൂലമാണ് ജോലി ഉപേക്ഷിക്കാൻ നവീൻ നിർബന്ധം പിടിച്ചതെന്നാണ് സൂചന.

വത്സല ജോലിയ്ക്ക് പോകുന്നത് തുടർന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായി. കഴിഞ്ഞിടയ്ക്ക് ഏഴ് വയസ്സുള്ള മകളുമായി വത്സല തന്റെ വീട്ടിലേക്ക് പോയി. എന്നാൽ പിന്നീട് ബന്ധുക്കൾ ഇടപെട്ട് നടത്തിയ ചർച്ചകൾക്ക് ശേഷം തിരികെ വരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
[masterslider id="10"]

Related posts