സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ ഏശില്ല; സ്ത്രീ ലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്ര വിജയം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്. വലിയ പിന്തുണ എൽഡിഎഫിന് ജനങ്ങളിൽനിന്ന് ലഭിക്കുന്നുണ്ട്. യുഡിഎഫ് കേന്ദ്രങ്ങൾ ഇത്തവണ എൽഡിഎഫിനെ സ്വീകരിക്കും. മികവാർന്ന വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ‌ ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘‘സ്ത്രീ ലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ഇരകൾ തെളിവുമായി വരാത്തത് എന്താണ്? അത് ഗൗരവമായി കാണണം. വെറും ഭീഷണിയല്ല. കൊന്നു തള്ളും എന്നാണ് പറഞ്ഞത്. വസ്തുതകൾ പുറത്തു പറയാൻ ഇരകൾ മടിക്കുകയാണ്. ജീവൻ നഷ്ടപ്പെടുമെന്ന് ഭയക്കുകയാണ്. ഇപ്പോൾ വന്നതിനു അപ്പുറമുള്ള കാര്യങ്ങളും പുറത്തു വന്നേക്കാം. ലൈംഗിക വൈകൃത കുറ്റവാളികൾ ന്യായീകരിക്കാൻ ശ്രമിച്ചാൽ സമൂഹം അംഗീകരിക്കില്ല’’–മുഖ്യമന്ത്രി പറഞ്ഞു.

  അധിക വാടക തർക്കത്തിൽ രക്തച്ചൊരിച്ചിലിൽ; വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ കേസ്

ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ ഏശില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവിടെ നടക്കാൻ പാടില്ലാത്തത് നടന്നു എന്നത് യാഥാർഥ്യമാണ്. സർക്കാർ കർശന നടപടിയെടുത്തു. ഈ സർക്കാർ അല്ലെങ്കിൽ അത്തരം ശക്തമായ നടപടി ഉണ്ടാകില്ലെന്നാണ് വിശ്വാസികൾ കരുതുന്നത്. സർക്കാർ നടപടികൾക്ക് വിശ്വാസികളുടെ പിന്തുണ ഉണ്ട്. വിഷയം തങ്ങൾക്ക് അനുകൂലമാക്കാനുള്ള ദുഷ്പ്രചാരണങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്. രണ്ടുപേരും ഒരേ വണ്ടിയിൽ സഞ്ചരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികൾക്ക് ആശ്വാസം: ഗ്യാസ് ക്ഷാമം കിംവദന്തി മാത്രം;​ഗ്യാസ് വിതരണത്തിലെ പരാതികൾക്ക് ഹെൽപ് ലൈൻ നമ്പർ നൽകി: ജില്ലാ കളക്ടർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്
[masterslider id="10"]

Related posts

Click Here to Follow Us