ബെംഗളൂരു: ഗവർണർ തവർ ചന്ദ് ഗെഹ്‌ലോട്ടിനെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നിലവിൽ നഗരത്തിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
വൈറൽ പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പ് ആണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . നിലവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മണിപ്പാൽ ആശുപത്രി സന്ദർശിച്ച് അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു .
മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം ട്വീറ്റ് ചെയ്തു, ഇന്ന് മണിപ്പാൽ ആശുപത്രി സന്ദർശിച്ച് ചികിത്സയിൽ കഴിയുന്ന ഗവർണർ തവർ ചന്ദ് ഗെലോട്ടിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു, അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]