മലയാളികൾ ഇനി ആദരിക്കാൻ എന്നെ വിളിക്കരുത്; ബാലചന്ദ്രൻ ചുള്ളിക്കാട്

തിരുവനന്തപുരം: മലയാളികൾ തന്നെ ഇനി ആദരിക്കാൻ വിളിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. എനിക്ക് ആദരം മടുത്തു, പ്രത്യേകിച്ച് മലയാളികളുടെ, നിങ്ങളുടെ ആദരം താങ്ങാൻ ശേഷിയില്ലെന്നും വെറുതേ വിടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

എല്ലാ ബഹുമാനത്തോടെ കൂടിയുമായിരിക്കും നിങ്ങൾ അത് ചെയ്യുന്നത്. ‘പൊന്നാട, പണക്കിഴി, എല്ലാമുണ്ടാകും. അധികമായാൽ അമൃതും വിഷമെന്നൊരു ചൊല്ലുണ്ട്.

അത്ര മാത്രമേ തനിക്ക് പറയാനൊള്ളൂവെന്നും ചുള്ളിക്കാട് പറഞ്ഞു. ജീവിതകാലം മുഴുവൻ മലയാളികളുടെ ആദരം സഹിച്ച് ഞാൻ മടുത്തു. രണ്ടുവർഷം മുമ്പ് കേരള സാഹിത്യ ആക്കാഡമി എന്നെ വല്ലാതെയൊന്ന് ആദരിച്ചു.

  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!

തുടർന്ന് സോഷ്യൽ മീഡിയയിലും വമ്പിച്ച ആദരം ഉണ്ടായി. അതോടെ ഞാൻ തീരുമാനിച്ചു. ഇനി മലയാളികളുടെ ആദരം വേണ്ട. എന്തിനും ഒരു പരിധിയില്ലേ. എനിക്ക് വയസായി. മഹാജനത്തിന്റെ നിരന്തരമായ ആദരം താങ്ങാൻ എനിക്കിനി ശേഷിയില്ല.

ഞാൻ പൊതുവേദിയിൽ നിന്ന് എന്നേക്കുമായി പിൻവാങ്ങി. ദയവായി എന്നെ വേറുതേ വിടുക. ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടികടി കൊള്ളാതിരുന്നാൽ മതി എന്നൊരു ചൊല്ലുകൂടിയുണ്ട്’ – ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചു.മുമ്പ് തന്റെ കവിത പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് ആവശ്യപ്പെട്ടിരുന്നു.

മലയാളത്തിന്റെ പ്രിയകവിയല്ല താൻ. തന്റെ കവിത ആവശ്യമില്ലാതെ വിദ്യാർത്ഥി സമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കരുതെന്നും പറഞ്ഞുകൊണ്ടാണ് കവിത ഒഴിവാക്കാൻ അദ്ദേഹം സ‌ർവകലാശാലകളോടും വിദ്യാഭ്യാസ വകുപ്പിനോടും അഭ്യർത്ഥിച്ചത്.

  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക

നേരത്തേ തന്റെ കവിത പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് ആവശ്യപ്പെട്ടിരുന്നു. മലയാളത്തിന്റെ പ്രിയകവിയല്ല താന്‍.

മലയാള കവിതയുടെ ചരിത്രത്തില്‍ തനിക്കൊരു കാര്യവുമില്ല. തന്റെ കവിത ആവശ്യമില്ലാത്ത വിദ്യാര്‍ഥി സമൂഹത്തിനുമേല്‍ അത് അടിച്ചേല്‍പ്പിക്കരുതെന്നും പറഞ്ഞുകൊണ്ടാണ് കവിത ഒഴിവാക്കാന്‍ അദ്ദേഹം സര്‍വകലാശാലകളോടും വിദ്യാഭ്യാസ വകുപ്പിനോടും അന്ന് അഭ്യര്‍ഥിച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം
[masterslider id="10"]

Related posts

Click Here to Follow Us