ദീപാവലി അവധിക്ക് നാട്ടിൽ പോകാനുള്ള തിരക്ക്; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് സ്പെഷ്യൽ ട്രെയിൻ ടിക്കറ്റുകൾ

ബെംഗളൂരു : ദീപാവലി അവധിയോട് അനുബന്ധിച്ച് കഴിഞ്ഞദിവസം പ്രഖ്യാപിച്ച ബെംഗളൂരു എസ്എംവിടി-കൊല്ലം പ്രത്യേക തീവണ്ടിയിൽ (16561) റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് തീർന്നു.

വ്യാഴാഴ്ച വൈകീട്ട് മൂന്നിന് എസ്എംവിടിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടിയിൽ തിങ്കളാഴ്ച രാവിലെ എട്ടിനാണ് റിസർവേഷൻ ആരംഭിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയി.

പിന്നീട് ഉച്ചയ്ക്ക് മുൻപുതന്നെ സ്ലീപ്പറിലും തേഡ് എസിയിലും ബെർത്തുറപ്പുള്ള ടിക്കറ്റുകൾ തീർന്നു.

  സമീക്ഷ ഇനി ബന്നാർഘട്ടയിലെ 'ഹിപ്പോ'; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം

ലബാറിലേക്കുള്ള ഏക പ്രതിദിന തീവണ്ടിയായ യശ്വന്ത്പൂർ-കണ്ണൂർ എക്സ്‌പ്രസിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ടിക്കറ്റില്ല. മലബാറിലേക്ക് പ്രത്യേക തീവണ്ടി സർവീസ് നടത്തുന്നില്ല.

തീവണ്ടികളിൽ ടിക്കറ്റില്ലാതായതോടെ സ്വകാര്യ ബസുകളിൽ നിരക്കുയർത്തി. ബെംഗളൂരുവിൽനിന്ന് എറണാകുളം വരെയുള്ള യാത്രയ്ക്ക് 4500 രൂപ വരെ ഈടാക്കുന്നുണ്ട്.

2500-രൂപയിൽ കുറഞ്ഞ നിരക്ക് ഈടാക്കുന്നത് വളരെ ചുരുക്കം ബസുകളിൽ മാത്രമാണ്. സാധാരണ 1500 രൂപ ഈടാക്കുന്ന സ്ഥാനത്താണ് നിരക്ക് കുത്തനെ ഉയർത്തിയിരിക്കുന്നത്.

ദസറ അവധി കഴിഞ്ഞ ഉടൻ ദീപാവലി എത്തുന്നതിനാൽ യാത്രത്തിരക്ക് കുറയുമെന്ന് കരുതിയിരുന്നു. എന്നാൽ ഇത്തവണയും വൻ തിരക്ക് ഉറപ്പാണെന്ന് തീവണ്ടികളിലെ ടിക്കറ്റ് റിസർവേഷനിൽ ദൃശ്യമായ കൂട്ടപ്പൊരിച്ചിലിൽനിന്ന് വ്യക്തമായി.

  ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ

ദീപാവലി അവധി വാരാന്ത്യത്തോട് ചേർന്നുവരുന്നതിനാലാണ് തിരക്കേറിയതെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 വർദ്ധിപ്പിക്കാൻ പദ്ധതി: ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts

Click Here to Follow Us