ബെംഗളൂരുവിൽ ഉള്ളി കയറ്റി പോയ ട്രക്ക് കത്തിനശിച്ചു

ബെംഗളൂരു: ഉള്ളി നിറച്ച ലോഡുമായി പോയ ട്രക്കിന് തീപിടിച്ച് അപകടം. എഞ്ചിനിലെ വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച നെലമംഗലയിലെ ബുഡിഹാൽ ഗേറ്റിന് സമീപമാണ് സംഭവം.

ചിത്രദുർഗയിൽ നിന്ന് ദാസനപുരയിലെ എപിഎംസി യാർഡിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ട്രക്ക് നിർത്തി, തുടർന്ന് തീ ആകെ പടർന്നു പിടിക്കുകയായിരുന്നു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

തീ പടരുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഡ്രൈവറും സഹായിയും ചേർന്ന് പുറത്തേക്ക് ചാടി. തീ പടർന്ന് വാഹനം പൂർണ്ണമായും കത്തി നശിച്ചു.

നെലമംഗല ട്രാഫിക് പോലീസും ഫയർ ആൻഡ് എമർജൻസി സർവീസസും സ്ഥലത്തെത്തി തീ അണച്ചു, ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി വാഹനം റോഡിൽ നിന്ന് മാറ്റിച്ചു.

വാഹനത്തിലെ തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഗതാഗത ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിനായി പോലീസ് കാത്തിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts