നഗരത്തിൽ ഇപ്പോഴും ഉപയോഗത്തിലുള്ളത് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങൾ

ബെംഗളൂരു : നഗരത്തിൽ ഉപയോഗത്തിലുള്ള 34 ലക്ഷം വാഹനങ്ങൾ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളത്.

ഇതിൽ 21 ലക്ഷം ഇരുചക്രവാഹനങ്ങളും ഏഴുലക്ഷം കാറുകളും ആറുലക്ഷം മറ്റു വാഹനങ്ങളുമാണ്.

15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ നിരത്തുകളിൽനിന്ന് ഒഴിവാക്കാൻ സർക്കാർ പുതിയനയം കൊണ്ടുവന്നിട്ടും ആളുകൾ പഴയവാഹനങ്ങൾ ഉപയോഗിക്കുന്നത് തുടരുകയാണ്.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

പഴയവാഹനങ്ങൾ പൊളിച്ചുവിൽക്കുന്നതിനുള്ള കേന്ദ്രങ്ങൾ ആരംഭിച്ചിട്ടും ഒട്ടുമിക്കവരും 15 വർഷത്തിനുശേഷവും രജിസ്‌ട്രേഷൻ പുതുക്കി വാഹനങ്ങൾ തുടർന്ന് ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നത്.

15 വർഷമായ വാഹനങ്ങൾ ഉപേക്ഷിച്ച്‌ പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന് കാര്യമായ മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts