മൈസൂരു ദസറ: കർണാടക സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടും കേരള ടാക്സികളിൽ നിന്ന് അനധികൃത പണപ്പിരിവ് നടത്തി ആർടിഒ ഉദ്യോഗസ്ഥർ

ബെംഗളൂരു: കേരളത്തിൽ നിന്നെത്തുന്ന ടാക്സി വാഹനങ്ങളിൽനിന്ന് അനധികൃത പണപ്പിരിവ് നടത്തുന്നതായി ആരോപണം. മൈസൂരു ദസറ കാണാനെത്തുന്ന വിനോദയാത്രക്കാരിൽ നിന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അനധികൃതമായി പണം പിരിക്കുന്നത്.

മൈസൂരുവിലേക്കുള്ള ടാക്സി പെർമിറ്റ് കാണിച്ചിട്ടും ഉദ്യോഗസ്ഥർ നികുതി നിർബന്ധിതമായി പിരിക്കുകയാണ് എന്നാണ് ആക്ഷേപം. നികുതി അടക്കാത്തവരോട് കേരളത്തിലേക്ക് മടങ്ങിപ്പോകാനാണ് പറയുന്നത്. ഭാരിച്ച നികുതി അട യ്ക്കാൻ സാധിക്കാത്തതിനാൽ ചിലർ യാത്ര റദ്ദാക്കി നാട്ടിലേക്ക് മടങ്ങുന്നുമുണ്ട്. മറ്റു ചിലർ ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് വഴ ങ്ങി പണം നൽകാൻ നിർബന്ധി തരാകുകയാണ്.

  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന

ദസറകാലത്ത് ഇതര സംസ്ഥാനത്തുനിന്ന് കർണാടകയി ലെത്തുന്ന ടാക്സികൾക്ക് കർണാടക സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ രണ്ടു വരെയാണ് മൈസൂരു നഗരവും മാണ്ഡ്യയയിലെ കെആർഎസ് അണക്കെട്ടും കാണാനെത്തുന്ന ഇതര സംസ്ഥാന ടാക്സി വാഹനങ്ങൾക്ക് റോഡ് നികുതി ഒഴിവാക്കിയത്. ഇതേത്തുടർന്ന് ഒട്ടേറെ ടാക്സി വാഹനങ്ങങ്ങളാണ് സഞ്ചാരികളെയുംകൂട്ടി കർണാടകയിലെത്തുന്നത്.

എന്നാൽ, ആർടിഒ ഉദ്യോഗസ്ഥർ രാത്രി കാലങ്ങളിൽ വാഹനങ്ങൾ തടഞ്ഞ് അനധികൃതമായി നികുതി പിരിക്കുകയാണെന്നാണ് ഡ്രൈവർമാരുടെ പരാതി. കണ്ണൂരിൽ നിന്നുള്ള ഒരു ടാക്സി വാഹനം വെള്ളിയാഴ്ച രാത്രി ഗോണിക്കുപ്പയ്ക്കടുത്തുള്ള തിത്തിത്തിയിൽ തടഞ്ഞ് ആർടിഒ ഉദ്യോഗസ്ഥർ റോഡ് നികുതി അടയ്ക്കാൻ ആവശ്യപ്പെടു.

  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും

മൈസൂരുവിൽ മാത്രമാണ് നികുതി ഇളവെന്നും ഗോണികുപ്പ മടിക്കേരി ആർടിഒയുടെ കീഴി ലാണെന്നുമായിരുന്നു ഇതിനുള്ള ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, കണ്ണൂരിൽനിന്ന് വീരാജ്പേട്ട -ഗോണികുപ്പ വഴി മാത്രമേ മൈസൂരുവിലെത്താൻ സാധിക്കൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts