എയര്‍ഷോ പരിശീലനം ഇന്ന്; മൈസൂരു ദസറ ദീപാലങ്കാര പ്രദര്‍ശനത്തിന് കഴിഞ്ഞ വര്‍ഷം 1500 ഡ്രോണുകളെങ്കിൽ ഇക്കൊല്ലം 3000 ഡ്രോണുകള്‍

JET SHOW

ബെംഗളൂരു: മൈസൂരു ദസറ കാഴ്ചകള്‍ക്ക് ആവേശം പകര്‍ന്നുളള ദീപാലങ്കാര പ്രദര്‍ശനത്തില്‍ ഇത്തവണ 3000 ഡ്രോണുകള്‍ അണിനിരക്കും കഴിഞ്ഞ വര്‍ഷം 1500 ഡ്രോണുകളാണ് ഉണ്ടായിരുന്നത്.

28, 29 ഓക്ടോബര്‍ 1 ദിവസങ്ങളില്‍ വൈകിട്ട് ബന്നി മണ്ഡപം ഗ്രൗണ്ടിലാണ് പ്രദര്‍ശനം. 15 മിനിറ്റ് നീളുന്ന പ്രദര്‍ശനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വിവിധ മാതൃകകളാണ് കാഴ്ച്ചക്കാര്‍ക്ക് ദൃശ്യവുരുന്നേകുക.

  ചിന്നസ്വാമിയിൽ 'ഹൈ വോൾട്ടേജ്' പോരാട്ടം; സ്റ്റേഡിയത്തിന് പുറത്ത് പോലീസ് വലയിൽ 8 പേർ

ത്രീഡി അനിമേഷന്‍ സോഫ്റ്റ് വെയറിലാണ് ഡ്രോണ്‍ഷോ നടത്തുന്നത്. ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ ദൃശിയങ്ങള്‍ ഓരോ ഫ്രെയിമുകളായി നേരത്തെ നിര്‍മിക്കും.

ജിപിഎസും അല്‍ഗോരിതങ്ങളും വഴിയാണ് ഡ്രോണുകള്‍ നിയന്ത്രിക്കുക. കൃത്യമായി പറക്കല്‍ പാതകളിലെത്തുന്ന ഡ്രോണുകളിലെ എല്‍ഇഡി ലൈറ്റഉകളുടെ നിറങ്ങള്‍ മാറ്റാനും കഴിയും.

ദസറയുടെ ഭാഗമായുലള എയര്‍ഷോ പരിശീലനം ഇന്ന് വൈകിട്ട് 4ന് ബിന്നി മണ്ഡപം ഗ്രൗണ്ടില്‍ നടക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

അരമണിക്കുറാണ് പ്രദര്‍ശനം. 27ന് പ്രദര്‍ശനത്തില്‍ കാണികളെ ആവേശം കൊളളിക്കാന്‍ വ്യോമസേനയുടെ സാരംഗ്, ദ്രൂവ്, സൂര്യകിരണ്‍ സംഘങ്ങളുടെ അഭ്യാസപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ലഗേജ് പേടി വേണ്ട; വെറും 40 രൂപയ്ക്ക് ബസ് സ്റ്റേഷനിൽ അത്യാധുനിക ഡിജിറ്റൽ ലോക്കറുകൾ സജ്ജം
[masterslider id="10"]

Related posts

Click Here to Follow Us