മൈസൂരു ദസറ കാണാൻ ‌സഞ്ചാരികളുടെ ഒഴുക്ക്

ബെംഗളൂരു : ദസറ നിറവിലാണ് നഗരം. സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുമായി ആയിരങ്ങൾ ദസറ നഗരിയായ മൈസൂരുവിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. ദസറയ്ക്ക് തിരിതെളിഞ്ഞതോടെ നഗരം പൂർണമായും ദീപാലംകൃതമായി.

പുഷ്പമേള, ഭക്ഷ്യമേള എന്നിവിടങ്ങളിൽ ദസറയുടെ ആദ്യദിനങ്ങളിൽ സഞ്ചാരികളെത്താൻ തുടങ്ങി.

ചൊവ്വാഴ്ച കൊട്ടാര അങ്കണത്തിൽ നടന്ന സംഗീതനിശ ശ്രവിക്കാനും ഒട്ടേറെപ്പേരെത്തി. സംസ്ഥാനത്തിന്‌ പുറത്തുനിന്ന് ദസറ കാണാനെത്തുന്നവർക്ക് റോഡ് നികുതി ഒഴിവാക്കിയതിനാൽ വരുംദിവസങ്ങളിൽ മലയാളികളടക്കം സഞ്ചാരികളുടെ വൻ ഒഴുക്കായിരുക്കും മൈസൂരുവിലേക്ക്.

  ഈജിപുര മേല്‍പാലം കടമ്പകള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്; അവസാനിക്കുന്നത് 9 വര്‍ഷത്തെ കാത്തിരിപ്പ്

കുപ്പണ്ണ പാർക്ക്, ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലെ പുഷ്പോത്സവവും ആസ്വദിക്കാനെത്തുന്ന കുടുംബങ്ങൾ ഒട്ടേറെയാണ്. 40,000-ത്തിലധികം പൂച്ചട്ടികളിലായി 450-ലധികം ഇനം പുഷ്പങ്ങളാണ് ലിംഗാംബുധിയിൽ കാഴ്ചയ്ക്ക് വിരുന്നൊരുക്കുന്നത്.

27-മുതൽ ദസറ കാണാനായി ജനസാഗരമായിരിക്കും നഗരത്തിലെന്നാണ് അധികൃതരുടെ കണക്കൂട്ടൽ. 27-മുതൽ നഗരത്തിലെ മിക്ക ഹോട്ടലുകളിലെയും മുറികൾ പൂർണമായും ബുക്കിങ്ങാണ്. 27-നാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ എയർഷോ.

വൈകീട്ട് 4.30-ന് ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിലാണ് എയർഷോ. ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീമാണ് എയർഷോ അവതരിപ്പിക്കുന്നത്. പാലസിന് എതിർവശത്തുള്ള ദസറ എക്സിബിഷൻ ദിവസവും വൈകീട്ട് മൂന്നുമുതൽ രാത്രി പത്തുവരെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
[masterslider id="10"]

Related posts