വിവാദ ഡയലോഗ് ഉടന്‍ നീക്കം ചെയ്യും; “കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയ ലോകയിലെ ഡയലോഗ് “; മാപ്പ് പറഞ്ഞ് ലോക ടീം

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ചിത്രത്തിലെ ഡയലോഗ് കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന വിമര്‍ശനത്തിന് പിന്നാലെ മാപ്പ് ചോദിച്ച് നിര്‍മാതാക്കളായ വേഫെയറര്‍ ഫിലിംസ്.

വിവാദമായ ഡയലോഗ് ഉടന്‍ തന്നെ സിനിമയില്‍ നിന്ന് നീക്കം ചെയ്യുമെന്നും പ്രൊഡക്ഷന്‍ ഹൗസ് അറിയിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അറിയിപ്പ്.

“ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ഞങ്ങളുടെ സിനിമയിലെ ഒരു കഥാപാത്രം പറഞ്ഞ ഡയലോഗിലൂടെ മനപൂര്‍വമല്ലെങ്കിലും കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെട്ടുവെന്ന് അറിയാന്‍ സാധിച്ചു. വേഫെയറര്‍ ഫിലിംസില്‍ ഞങ്ങള്‍ ആളുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

  സ്വര്‍ണവില കൂടി

ഈ വിഷയത്തില്‍ ഞങ്ങള്‍ ഖേദം അറിയിക്കുകയും മോശമായ രീതിയില്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് ഉറപ്പ് തരുകയും ചെയ്യുന്നു. ആ ഡയലോഗ് സിനിമയില്‍ നിന്ന് ഉടന്‍ തന്നെ എഡിറ്റ് ചെയ്ത് മാറ്റുമെന്ന് അറിയിക്കുന്നു. ഞങ്ങള്‍ ഉണ്ടാക്കിയ വേദനയ്ക്ക് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം ദയവായി സ്വീകരിക്കണം”, എന്നാണ് നിര്‍മാതാക്കള്‍ കുറിച്ചത്.

ചിത്രത്തിലെ വില്ലന്‍ കഥാപാത്രം പറയുന്നൊരു ഡയലോഗാണ് വിവാദമായി മാറിയിരിക്കുന്നത്. ബംഗളൂരുവിലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് സിനിമയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

ചിത്രത്തില്‍ സാന്‍ഡി അവതരിപ്പിച്ച നാച്ചിയപ്പ ഗൗഡയെന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ അമ്മയോട് പറയുന്ന ഡയലോഗാണ് വിവാദമായിരിക്കുന്നത്.

  "49 ലക്ഷം രൂപയുടെ ടിക്കറ്റും ബിസിനസ് ക്ലാസ് യാത്രയും; എന്നിട്ടും വിമാനത്തിൽ കയറ്റിയില്ല! ഒടുവിൽ എയർലൈൻസിനെ പൂട്ടാൻ കോടതി ഉത്തരവ്."

താന്‍ ബംഗളൂരുവിലെ പെണ്‍കുട്ടിയെ കല്യാണം കഴിക്കില്ലെന്നും ബംഗളൂരുവിലെ പെണ്‍കുട്ടികളെല്ലാം ചീത്തയാണെന്നുമാണ് നാച്ചിയപ്പ അമ്മയോട് പറയുന്നത്.

ഇത് ബംഗളൂരുവിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. എന്നാല്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം പറയുന്നതാണിതെന്നും,

അയാളുടെ ഉള്ളിലെ സ്ത്രീവിരുദ്ധത വെളിപ്പെടുത്തുന്ന ഡയലോഗാണിതെന്നും സിനിമയുടെ അനുകൂലിച്ചെത്തുന്നവരുണ്ട്.

ഈ ഡയലോഗിനെ തുടര്‍ന്ന് വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ കുറിപ്പുമായി രംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us