വീട്ടിലെ കുളങ്ങളിൽ മാംസം തിന്നുന്ന മീനുകൾ; അക്കൗണ്ടിൽ കോടികൾ: സൗമ്യനെന്നു തോന്നുമെങ്കിലും പകതോന്നിയാൽ പലവഴികളിലൂടെ ആക്രമിക്കുന്ന സ്വഭാവം; ദുരൂഹം സെബാസ്റ്റ്യൻ!

ആലപ്പുഴ: മൂന്നു സ്ത്രീകളെ കാണാതായ കേസുകളിൽ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്റെ (65) ജീവിതവും വീടുമെല്ലാം അടിമുടി ദുരൂഹത നിറഞ്ഞത്.

ബ്രോക്കർ ജോലിയും സ്ഥിരം യാത്രകളും ലോഡ്ജുകളിൽ താമസവും പതിവാക്കിയ ആളാണ് സെബാസ്റ്റ്യൻ. ദിവസങ്ങൾ കൂടുമ്പോഴാണ് വീട്ടിലെത്താറുള്ളത്.

വീടിനോടു ചേർന്ന രണ്ടരയേക്കർ സ്ഥലത്ത് ഇയാൾ കൃഷി ചെയ്തിരുന്നില്ല. വനം പോലെ കാടുകയറിയ സ്ഥലത്തിനു നടുക്കുള്ള വീടും എന്നും ദുരൂഹതകൾ നിറഞ്ഞതാണ്.

കുളങ്ങളിൽ മാംസം തിന്നുന്ന പിരാന, ആഫ്രിക്കൻ മുഷി തുടങ്ങിയ മീനുകളെ ഇയാൾ വളർത്തിയിരുന്നു. നാട്ടിലെ അമ്മാവൻ എന്നാണ് ഇയാൾ അറിയപ്പെട്ടത്.

  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്

സൗമ്യനെന്നു തോന്നുമെങ്കിലും പകതോന്നിയാൽ പലവഴികളിലൂടെ ആക്രമിക്കുന്നതാണ് ഇയാളുടെ സ്വഭാവം. എസ്എസ്എൽസിവരെ പഠിച്ച ഇയാൾ, പഠനശേഷം സ്വകാര്യ ബസിൽ ക്ലീനറായും ടാക്‌സി ഡ്രൈവറായും ജോലിചെയ്തു.

അതുവഴിയാണ് വാഹന-വസ്തു വിൽപ്പന ഇടനിലക്കാരനായത്. ആദ്യം ഒരു അംബാസഡർ കാറും പിന്നീട് പഴയ ഇന്നോവയും സ്വന്തമാക്കി. അപ്പോഴെല്ലാം പണം പലിശയ്ക്കും നൽകിയിരുന്നു. കടത്തിലായവരെ പണംനൽകി സഹായിച്ച് അവരുടെ ഭൂമിയും സ്വന്തമാക്കിയിരുന്നു.

50-ാം വയസ്സിലാണ് ഏറ്റുമാനൂരുകാരി സുബിയുമായുള്ള വിവാഹം. ശേഷം ഏറ്റുമാനൂരിലായിരുന്നു സെബാസ്റ്റ്യന്റെ താമസം.

  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ

എന്നാൽ, പകലും പല രാത്രികളിലും പള്ളിപ്പുറത്തെ വീട്ടിലെത്തുമായിരുന്നു. വിവാഹം കഴിഞ്ഞ് നാലാംവർഷമാണ് ആൺകുട്ടി ജനിച്ചത്. ഭാര്യയും മകനും ഏതാനും ദിവസം മാത്രമേ പള്ളിപ്പുറത്തെ വീട്ടിൽ താമസിച്ചിട്ടുള്ളൂ.

പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട് ഇപ്പോഴും പിതാവ് മാത്യുവിന്റെ പേരിലാണെന്നും സമീപവാസികൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്
[masterslider id="10"]

Related posts

Click Here to Follow Us