അധ്യാപകൻ ഹെഡ് കോൺസ്റ്റബിളിനെ വെടിവെച്ചു കൊന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് കൊലപാതകത്തിൽ. സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകൻ ഹെഡ് കോൺസ്റ്റബിളിനെ വെടിവെച്ചു കൊന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സുൻഹെദ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സഹാറൻപൂരിൽ ജോലി ചെയ്തിരുന്ന ഹെഡ് കോൺസ്റ്റബിൾ അജയ് പൻവർ ആണ് കൊല്ലപ്പെട്ടത്. ഒരു മാസത്തെ അവധിക്ക് ഗ്രാമത്തിലായിരുന്നു അദ്ദേഹം.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ അജയ്, പ്രതിയായ അധ്യാപകനായ മോഹിതുമായി തർക്കത്തിലേർപ്പെട്ടതായി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം അജയ് നടക്കാൻ പോയപ്പോൾ മോഹിത് വീണ്ടും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തർക്കം രൂക്ഷമായതിനെ തുടർന്ന് മോഹിത് വെടിയുതിർക്കുകയും അജയ് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts