നടി സരോജ ദേവി അന്തരിച്ചു 

ബെംഗളൂരു: പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു.

ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. കന്നട, തമിഴ്, തെലുങ്ക് ഹിന്ദി സിനിമകളില്‍ അഭിനയിച്ച സരോജാദേവി 60 വർഷത്തിനുള്ളില്‍ ഏതാണ്ട് 200 ഓളം സിനിമകളില്‍ അഭിനയിച്ചു.

അഭിനയ സരസ്വതി എന്ന പേരിലും കന്നടത്തു പൈങ്കിളി എന്ന പേരിലും സരോജാദേവിഅറിയപ്പെട്ടിരുന്നു.

1969ല്‍ രാജ്യം പത്മശ്രീയും 1992ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നിരവധി തവണ സംസ്ഥാന പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

17 വയസ്സുള്ളപ്പോള്‍ ആദ്യമായി അഭിനയിക്കുന്നത് മഹാകവി കാളിദാസ എന്ന കന്നഡ സിനിമയിലാണ്.

സരോജ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്നത് 1958ല്‍ എംജിആറിനൊപ്പം നാടോടി മന്നനില്‍ അഭിനയിച്ചപ്പോള്‍ മുതലാണ്. പിന്നീട് തമിഴ് സിനിമാ രംഗത്ത് സരോജ ദേവിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1960കളില്‍ സരോജ സിനിമകളില്‍ ധരിച്ചിരുന്ന സാരിയും ആഭരണങ്ങളും ഹെയര്‍ സ്‌റ്റൈലും തെന്നിന്ത്യയിലാകെ ട്രെന്‍ഡായി. 1967 ല്‍ വിവാഹം കഴിയുന്നതു വരെ തെലുഗു, തമിഴ് സിനിമകളിലെ ഒന്നാം നമ്ബർ താരമായിരുന്നു സരോജ.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

എന്നാല്‍ വിവാഹത്തോടെ തമിഴ് സിനിമകളില്‍ ഒരു സ്ഥാനം കുറവു വന്നെകിലും തെലുങ്കില്‍ ഒന്നാം സ്ഥാനത്തു തന്നെ തുടർന്നു. 1959ല്‍ പൈഗാം എന്ന സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts