നാല് വര്‍ഷം മുന്‍പ് ബജറ്റില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം–ബെംഗളൂരു–മൈസൂരു തീവണ്ടി ഇനിയും ഓടിതുടങ്ങിയില്ല;മറ്റു പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.

ബെംഗളൂരു : നാലു വർഷം മുൻപുള്ള ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം–ബെംഗളൂരു–മൈസൂരു(22657–58) ദ്വൈവാര ട്രെയിൻ സർവീസ് എന്നാരംഭിക്കുമെന്നു വ്യക്തത നൽകാൻ സാധിക്കാത്ത ദക്ഷിണ പശ്ചിമ റെയിൽവേ മറ്റു മൂന്നിടങ്ങളിലേക്കു പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചു. യശ്വന്ത്പുര–ഹുബ്ബള്ളി, യശ്വന്ത്പുര–പന്തർപുർ(മഹാരാഷ്ട്ര), മൈസൂരു–റെനിഗുണ്ട(ആന്ധ്ര) എന്നീ റൂട്ടുകളിലാണ് പുതിയ സർവീസുകൾ.

2014ലെ ബജറ്റിൽ അനുവദിച്ച തിരുവനന്തപുരം–മൈസൂരു ട്രെയിൻ തിരക്കേറിയ വെള്ളിയാഴ്ച സർവീസ് നടത്തും വിധം സമയക്രമം തയാറാക്കിയിരുന്നെങ്കിലും മുടന്തൻ ന്യായങ്ങൾ നിരത്തിയാണ് റെയിൽവേ ഇതു നിഷേധിച്ചത്. ദക്ഷിണ റെയിൽവേയും ദക്ഷിണ പശ്ചിമ റെയിൽവേയും ഒളിച്ചുകളി തുടരുന്നതിനിടെയാണ് മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നു പുതിയ സർവീസ് ആരംഭിക്കുന്നത്. ജൂൺ ഒന്നിനു സർവീസ് തുടങ്ങുന്ന യശ്വന്ത്പുര–ഹുബ്ബള്ളി(16543–44) പ്രതിവാര എക്സ്പ്രസ് എല്ലാ വെള്ളിയാഴ്ചയും യശ്വന്ത്പുരയിൽനിന്നും ശനിയാഴ്ചകളിൽ ഹുബ്ബള്ളിയിൽനിന്നും പുറപ്പെടും.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

തുമകൂരു, അരസിക്കെരെ, ദാവനഗെരെ, ഹരിഹർ, ഹാവേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ജൂലൈ അഞ്ചിനു സർവീസ് തുടങ്ങുന്ന യശ്വന്ത്പുർ–പന്തർപുർ(16541–42) പ്രതിവാര ട്രെയിൻ വ്യാഴാഴ്ചകളിൽ യശ്വന്ത്പുരയിൽനിന്നും വെള്ളിയാഴ്ചകളിൽ പന്തർപുരിൽനിന്നും സർവീസ് നടത്തും. തുമകൂരു, അരസിക്കെരെ, ദാവനഗെരെ, ഹരിഹർ, ഹാവേരി, ഹുബ്ബള്ളി, ധാർവാഡ്, ബെളഗാവി, മിറാജ്, കവതെ മഹങ്കൽ, സങ്കോളെ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മൈസൂരു–റെനിഗുണ്ട(11065–66) പ്രതിവാര എക്സ്പ്രസ് ജൂൺ ഒന്നുമുതൽ വെള്ളിയാഴ്ചകളിൽ റെനിഗുണ്ടയിലേക്കും ശനിയാഴ്ചകളിൽ മൈസൂരുവിലേക്കും സർവീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts