മയക്കുമരുന്ന് വിൽപ്പനക്കിടെ രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു : ക്ഷേത്രത്തിന് സമീപം നിരോധിത രാസലഹരി എം.ഡി.എം.എ കൈവശം വെച്ചതിനും വിൽപന നടത്തിയതിനും രണ്ട് പേരെ കുന്താപുരം പൊലീസ് അറസ്റ്റ് ചെയ്തു.

കൗപ് താലൂക്കിൽ സുഭാഷ് നഗറിലെ സർക്കാർഗുഡ്ഡെ സ്വദേശി മുദാസിർ (23), ഉഡുപ്പി താലൂക്കിൽ ഉദ്യാവര സ്വദേശി ഏദൻ ലോബോ (18) എന്നിവരാണ് അറസ്റ്റിലായത്.

  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം

എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. 2,49,440 രൂപ വിലമതിക്കുന്ന 124.72 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് വിതരണത്തിലും പാക്കേജിങിലും ഉപയോഗിക്കുന്നതായി സംശയിക്കുന്ന നിരവധി വസ്തുക്കളും പൊലീസ് ഇവരിൽ നിന്നും കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts