ഷൈന്‍ ടോം ചാക്കോയുടെ കാർ അപകടത്തിൽ പെട്ടു; പിതാവ് മരിച്ചു

കൊച്ചി: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു.

സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം.

നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അപകടത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം.

  ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ

നടന്‍ ഷൈന്‍ ടോം ചാക്കോയെ ബംഗലൂരുവില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

ഷൈനിന്റെ അസിസ്റ്റന്റാണ് വാഹനം ഓടിച്ചിരുന്നത്. കാറില്‍ ഷൈനിന്റെ അച്ഛനും അമ്മയും സഹോദരനുമാണ് ഉണ്ടായിരുന്നത്.

ഷൈന്‍ ടോം ചാക്കോ കാറിന്റെ പിന്നില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ വലതു കൈ ഒടിഞ്ഞു.

നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്റെ അമ്മയ്ക്കും സഹോദരനും സഹായിക്കും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്കുള്ള നാല് സ്പെഷൽ ട്രെയിനുകള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി
[masterslider id="10"]

Related posts

Click Here to Follow Us