നഗരത്തിലെ റോഡരികിൽ വിദേശ വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: നൈജീരിയൻ സ്വദേശിനിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ചിക്കജാലയിലെ ടെലികോം ലേഔട്ടിലാണ് സംഭവം. മൃതദേഹത്തിൽ ഒന്നിലധികം മാരകമുറിവുകളും പോലീസ് കണ്ടെത്തി.

30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇവരെ കൊലപ്പെടുത്തി മൃതദേഹം ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

മൃതദേഹം കണ്ട വഴിയാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി യെലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രദേശത്തും പരിസരത്തുമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

മരിച്ച യുവതിയെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്.

സ്ഥിരീകരണത്തിനായി യുവതിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts