പഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിച്ച് പോസ്റ്റ്‌; യുവാവിനെതിരെ കേസ് 

ബെംഗളൂരു: കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ന്യായീകരിച്ച്‌ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചതിന് യുവാവിനെതിരെ കേസ്.

നിച്ചു മംഗളൂരു എന്ന ഫെയ്സ്ബുക്ക് ഉപഭോക്താവിനെതിരെയാണ് കേസെടുത്തത്.

ഉള്ളാള്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

യുവാവ് പങ്കുവച്ച പോസ്റ്റ് സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും കലാപത്തിന് പ്രേരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.

  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ

യുവാവ് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ വലിയ തോതില്‍ വിമർശനങ്ങള്‍ ഉയർന്നിരുന്നു.

സമൂഹത്തിന്റെ സമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് പങ്കുവച്ചതെന്ന് പരാതിക്കാരൻ ആരോപിച്ചു.

പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകള്‍ ഉള്‍പ്പെടെ പരാതിക്കാരൻ പോലീസിന് കൈമാറിയിട്ടുണ്ട്.

പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

നിലവില്‍ യുവാവിന്റെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
[masterslider id="10"]

Related posts