വാഹന പരിശോധനക്കിടെ രണ്ടുലക്ഷം രൂപയുടെ എംഡിഎംഎയുമായി മലയാളികൾ പിടിയിൽ

ബെംഗളൂരു : രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് മലയാളികൾ മാണ്ഡ്യയിൽ പിടിയിലായി.

വ്യാഴാഴ്ച വൈകീട്ട് മഹാവീർ സർക്കിളിൽ വെച്ച് 77 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിന് കേരളത്തിൽനിന്നുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തതതായി മാണ്ഡ്യ ഈസ്റ്റ് പോലീസ് അറിയിച്ചു.

  മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിൽ തിരക്കിട്ട നീക്കം; എംഎൽഎമാർക്ക് രഹസ്യ ബാലറ്റ് വേണമെന്ന് വി.ഡി. സതീശൻ; ഖർഗെയുമായി ചർച്ച നടത്തി

വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. പ്രതികളിൽ ഒരാൾ ബാഗുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടി.

ചോദ്യംചെയ്യലിൽ, ബെംഗളൂരുവിലെ ഒരു മലയാളിയിൽനിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും കേരളത്തിലേക്കുള്ള യാത്രയിലായിരുന്നുവെന്നും മൂവരും സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us