ഈസ്റ്റര്‍ പ്രമാണിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; പ്രകോപനമുണ്ടായാൽ പ്രതിരോധിക്കാൻ സൈന്യം തയ്യാറെന്നും മുന്നറിയിപ്പ്

മോസ്ക്കോ: ഈസ്റ്റർ ദിനത്തിൽ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ന് മുതൽ നാളെ അർധ രാത്രി വരെയാണ് വെടിനിർ‌ത്തൽ.

ഇതുസംബന്ധിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സൈന്യത്തിനു നിർദ്ദേശം നൽകിയതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

റഷ്യൻ പ്രാദേശിക സമയം ഇന്ന് വൈകീട്ട് 6 മുതൽ വെടി നിർത്തൽ പ്രാബല്യത്തിൽ വരും. തിങ്കളാഴ്ച പുലർച്ചെ വരെയാണ് വെടിനിർത്തൽ. എന്നാൽ ഇതു സംബന്ധിച്ച് യുക്രൈൻ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ

മനുഷ്യത്വപരമായ പരി​ഗണനകളുടെ അടിസ്ഥാനത്തിലാണ് വെടി നിർത്തൽ പ്രഖ്യാപിക്കുന്നതെന്നു പുടിൻ വ്യക്തമാക്കി.

യുക്രൈനും ഈ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിൻ പ്രതികരിച്ചു.

ശത്രുവിന്റെ ഭാ​ഗത്തു നിന്നു പ്രകോപനമുണ്ടായാൽ പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും പുടിൻ നൽകിയതായി റിപ്പോർട്ടുകളുണ്ട്.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts