ബെംഗളൂരുവിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇടിമിന്നലോടെയുള്ള മഴ മുന്നറിയിപ്പ്

ബെംഗളൂരുവിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇടിമിന്നലോടെയുള്ള മഴ ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ മഴ പെയ്യുകയാണ്. രാത്രിയിൽ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം പെയ്ത മഴയിൽ പലയിടത്തും ഗതാഗതക്കുരുക്ക് ഉണ്ടായി. പൊതുജനങ്ങൾ വീട്ടിലെത്താൻ പാടുപെടുകയായിരുന്നു. ഇന്ന് വൈകുന്നേരവും മഴ ശക്തമാകും.

ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ഹാവേരി, ചിക്കമംഗളൂരു, കുടക്, കോലാർ, വിജയനഗർ, ദാവൻഗരെ, ഷിമോഗ, ചിത്രദുർഗ, തുംകൂർ, ഹാസൻ, മൈസൂർ, മാണ്ഡ്യ, ചാമരാജനഗർ, രാമനഗര, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചിക്കബെല്ലാപൂർ, റായ്ച്ചൂർ. കൊപ്പൽ, കലബുറഗി, യാദ്ഗിർ, ധാർവാഡ്, ബെൽഗാം എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ബെംഗളൂരു സിറ്റി, ഹിരേകെരൂർ, കുശാൽനഗർ, ഹാരംഗി, ഭാഗമണ്ഡല, നാപോക്ലു, എംഎം ഹിൽസ്, ശൃംഗേരി, ബന്ദിപ്പൂർ, കെആർ നഗർ, ഹെസർഗട്ട, കലസ, ബേഗൂർ, അഗുംബെ എന്നിവിടങ്ങളിലാണ് മഴ പെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
[masterslider id="10"]

Related posts