ബെംഗളൂരുവില്‍ നടുറോഡില്‍ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: നടുറോഡില്‍ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീല്‍ ചെയ്ത യുവാവ് അറസ്റ്റില്‍.

കലാസി പല്യ എസ്‌ ജെ പാർക്ക് റോഡിലിരുന്ന് യുവാവ് മദ്യപിക്കുന്നതായി കാണിക്കുന്ന റീല്‍ ഇൻസ്റ്റഗ്രാം വഴി പ്രചരിച്ചിരുന്നു.

ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ കേസെടുത്തു.

തുടർന്ന് പോലീസ് യുവാവിനായുള്ള തിരച്ചിലില്‍ ആയിരുന്നു.

നടുറോഡിലിരുന്ന് മദ്യപിച്ചു എന്നായിരുന്നു യുവാവിനെതിരെ ലഭിച്ച പരാതി.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

എന്നാല്‍ യുവാവിന്റെ കയ്യിലുണ്ടായിരുന്ന ടംബ്ലറില്‍ ചായയായിരുന്നെന്ന് എസ്‌ ജി പാർക്ക് പോലീസ് അറിയിച്ചു.

യുവാവിന്റെ വീഡിയോ സാമൂഹ്യമാധ്യമമായ എക്സില്‍ ബെംഗളൂരു പോലീസ് പങ്കുവെച്ചിട്ടുണ്ട്.

‘ട്രാഫിക് ലൈനില്‍ ചായ കുടിച്ചാല്‍ നിങ്ങള്‍ക്ക് പ്രശസ്തിയല്ല, മറിച്ച്‌ കനത്ത പിഴയായിരിക്കും !!! സൂക്ഷിക്കുക, ബെംഗളൂരു സിറ്റി പോലീസ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്’, എന്നായിരുന്നു കുറിപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts