ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു

അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ (76) അന്തരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ വിയോഗ വാർത്ത സ്ഥിരീകരിച്ചത്.

രണ്ട് വട്ടം ഹെവിവെയ്റ്റ് ലോക ചാമ്പ്യനായിരുന്ന ജോർജ് ഫോർമാൻ 1968 ലെ മെക്സിക്കോ ഒളിമ്പിക്സില്‍ അമേരിക്കയ്‌ക്കായി സ്വർണം നേടിയിട്ടുണ്ട്. ബിഗ് ജോർജ് എന്ന വിളിപ്പേരുള്ള ഫോർമാന്റെ ഹെവിവെയ്റ്റ് കരിയറിലെ 81 മത്സരങ്ങളില്‍ 76 ലും അദ്ദേഹം വിജയം സ്വന്തമാക്കിയിട്ടുണ്ട്.

  ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നതിന് പുതിയ നിയമങ്ങള്‍!

1949 ജനുവരി 10 ന് ടെക്സസിലെ മാർഷലിലായിരുന്നു ജനനം. 19 വയസുള്ളപ്പോള്‍ തന്റെ 25-ാമത്തെ അമേച്വർ പോരാട്ടത്തില്‍ അദ്ദേഹം ഹെവിവെയ്റ്റ് വിഭാഗത്തില്‍ സ്വർണമെഡല്‍ നേടിയിരുന്നു. 1974 ല്‍ മുഹമ്മദ് അലിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ കരിയറിലെ ആദ്യ തോല്‍വി. ബോകിസിങ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടുറോഡിൽ തല്ലുമാല; കാഴ്ചക്കാരായി പോലീസ്, ഒടുവിൽ ഇടപെട്ട് വിദേശ വനിത!
[masterslider id="10"]

Related posts

Click Here to Follow Us