വയോധികരായ മാതാപിതാക്കളെ മർദ്ദിച്ച സംഭവം; മരുമകൾക്കെതിരെ കേസ് 

ബെംഗളൂരു: വയോധികരായ ദമ്പതിമാരെ വീട്ടില്‍ക്കയറി മർദിച്ച മരുമകളായ ഡോക്ടർക്കെതിരേ പോലീസ് കേസ്.

ബെംഗളൂരുവില്‍ ഡോക്ടറായ പ്രിയദർശിനിക്കെതിരേയാണ് ഭർതൃപിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്.

വനിതാ ഡോക്ടറും ഇവരുടെ കുട്ടികളും ഭർതൃമാതാപിതാക്കളെ മർദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മാർച്ച്‌ പത്താം തീയതി നടന്ന സംഭവത്തിന്റെ വീഡിയോയാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.

മരുമകളായ ഡോ. പ്രിയദർശിനിയും പേരക്കുട്ടികളും തന്നെയും ഭാര്യയെയും മകനെയും വീട്ടില്‍ കയറി അസഭ്യം പറഞ്ഞെന്നും മർദിച്ചെന്നുമാണ് ഭർതൃപിതാവായ ജെ. നരസിംഹയ്യയുടെ പരാതി.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

വനിതാ ഡോക്ടറും മക്കളും പ്രായമായ ദമ്പതിമാരെ മർദിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം, ഭർത്താവിന്റെ വീട്ടുകാരാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ഡോ. പ്രിയദർശിനിയുടെ അവകാശവാദം.

ഭർത്താവ് മക്കള്‍ക്ക് നല്‍കേണ്ട സാമ്പത്തികസഹായം നല്‍കാത്തതിനാലാണ് ഭർത്താവിന്റെ വീട്ടില്‍പോയത്.

ഇതിനിടെയാണ് പ്രകോപനമുണ്ടായതെന്നും തുടർന്ന് ക്ഷമ നശിച്ചാണ് താനും കുട്ടികളും പ്രതികരിച്ചതെന്നും വനിതാ ഡോക്ടർ പറഞ്ഞു.

  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം

സംഭവത്തില്‍ ഇരുവിഭാഗങ്ങളുടെയും മൊഴികള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
[masterslider id="10"]

Related posts