ബിജെപി എം പി തേജസ്വി സൂര്യ വിവാഹിതനായി

ബെംഗളൂരു: ബിജെപി എം പി തേജസ്വി സൂര്യ വിവാഹിതനായി.

ഗായികയും നർത്തകിയുമായ ശിവശ്രീ സ്കന്ദപ്രസാദാണ് വധു.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.

ബെംഗളൂരുവിലെ കനകപുരിയിലെ റിസോർട്ടില്‍ പരമ്പാരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം.

ബിജെപി നേതാക്കളായ കെ അണ്ണാമലൈ, പ്രതാപ് സിംഹ, അമിത് മാളവ്യ, ബി വൈ വിജയേന്ദ്ര കേന്ദ്രമന്ത്രിമാരായ അർജുൻ രാം മേഘ്‌വാള്‍, വി സോമണ്ണ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?

വിവാഹാശംസകള്‍ അറിയിച്ചുകൊണ്ട് ബിജെപിയുടെ മുതിർന്ന നേതാക്കള്‍ ചിത്രങ്ങള്‍ എക്സില്‍ പങ്കുവച്ചിട്ടുണ്ട്.

വിവാഹാഘോഷങ്ങള്‍ മാർച്ച്‌ ഒമ്പതിന് നടക്കും.

ചെന്നൈ സ്വദേശിനിയാണ് കാർണാടിക് പിന്നണി ഗായികയായ ശിവശ്രീ.

ഭരതനാട്യം നർത്തകി കൂടിയാണ് ശിവശ്രീ. മദ്രാസ് സർവകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്.

മണിരത്നത്തിന്റെ പൊന്നിയൻ സെല്‍വൻ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിലൂടെയാണ് ശിവശ്രീ ശ്രദ്ധനേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts