നഗരത്തിലെ ഫാക്ടറി ബേസ്‌മെന്റിൽ നിന്ന് കണ്ടെത്തിയ മൃതദേഹം മലയാളിയായ കോട്ടയം സ്വദേശിയുടേത്; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ

ബെംഗളൂരു : ബെംഗളൂരുവിൽ ഫാക്ടറിയുടെ ബേസ്‌മെന്റിൽ നിന്ന് കണ്ടെത്തിയ മൃതദേഹം മലയാളിയുടേതെന്ന് പോലീസ്.

കോട്ടയം സ്വദേശി വിഷ്ണു പ്രശാന്തിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കനകപുര റോഡിലെ ഫാഷൻ വസ്തുക്കളുടെ ഫാക്ടറി ബേസ്‌മെന്റിൽനിന്ന് കണ്ടെത്തിയത്.

ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ വിഷ്ണു ഏതാനും മാസം മുൻപാണ് ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയത്. പെട്ടികൾക്കിടയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ

മുറിവുകളോ കൊലപാതക ശ്രമത്തിന്റെ അടയാളങ്ങളോ ഇല്ലായിരുന്നെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായെന്ന് കൊനനകുണ്ഡെ പോലീസ് പറഞ്ഞു.

വിഷ്ണുവിന്റെ അമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാൻ തയ്യാറാകാത്തതിനാൽ ബെംഗളൂരുവിൽ സംസ്കരിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts