പ്രവീൺ നെട്ടാരു വധം: ഒരു പ്രതി കൂടി അറസ്റ്റിൽ

ബെംഗളൂരു : യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊലക്കേസിൽ 21-ാം പ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു.

അതീഖ് അഹമ്മദ് ആണ് അറസ്റ്റിലായത്. കേസിലെ മുഖ്യസൂത്രധാരൻ മുസ്തഫ പൈച്ചറിനെ കൊലപാതകം നടത്താൻ അതീഖ് അഹമ്മദ് സഹായിച്ചെന്നാണ് കണ്ടെത്തൽ.

  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

2022 ജൂലായ് 26-നാണ് സുള്ള്യ ബെല്ലാരെയിൽ ബൈക്കിലെത്തിയ സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ബെല്ലാരെ പോലീസാണ് കേസെടുത്തിരുന്നത്.

പിന്നീട് 2022 ഓഗസ്റ്റ് നാലിനാണ് എൻ.ഐ.എ. കേസ് ഏറ്റെടുത്തത്. 23 പേർക്കെതിരേയാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്രിക്കറ്റും കരിയറും കുടുംബവും; ശ്രീശാന്തിന്റെ ജീവിതം പറയുന്ന കൊച്ചിയിലെ കോടികളുടെ ക്രിക്കറ്റ് ആഡംബര കൊട്ടാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts