കേക്ക് നിർമ്മാണത്തിന്റെ എസൻസ് അമിതമായി കുടിച്ച മൂന്ന് തടവുകാർ മരിച്ചു 

ബെംഗളൂരു: ജയിലിലെ കേക്ക് നിർമാണത്തിനിടെ അമിതമായി എസൻസ് കുടിച്ച മൂന്ന് തടവുകാർ മരിച്ചു.

മൈസൂരു സെൻട്രല്‍ ജയിലിലെ ബേക്കറി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഗുണ്ടല്‍ പേട്ട് സ്വദേശി മാദേശ (36), കൊല്ലഗല്‍ സ്വദേശി നാഗരാജ (32), സകലേഷ്പൂർ സ്വദേശി രമേഷ് (30) എന്നിവരാണ് മരിച്ചത്.

മൈസൂരു സെൻട്രല്‍ ജയിലിലെ ബേക്കറിയില്‍ ക്രിസ്തുമസിന് ലഭിച്ച ബള്‍ക്ക് ഓർഡർ തയ്യാറാക്കുന്നതിനായി വാങ്ങിയ എസൻസാണ് അധികൃതരുടെ കണ്ണുവെട്ടിച്ച്‌ ഇവർ കുടിച്ചത്.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

ഡിസംബർ 26ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട ഇവരെ ജയില്‍ ആശുപത്രിയില്‍ ചികിത്സിക്കുകയും തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കേക്ക് എസൻസ് കഴിച്ച വിവരം ഇവർ ആരോടും പറഞ്ഞിരുന്നില്ല.

ജനുവരി രണ്ടിന് ആശുപത്രിയില്‍ കാണാനെത്തിയ കുടുംബാംഗങ്ങളോടാണ് ഇവർ കേക്ക് എസൻസ് അമിത അളവില്‍ കഴിച്ച കാര്യം വിശദമാക്കിയത്.

ഇതിന് പിന്നാലെ ചികിത്സയില്‍ മാറ്റം വരുത്തിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.

  സിനിമയല്ലിത് ജീവിതം; രാഷ്ട്രീയത്തിൽ ചരിത്രമെഴുതി വിജയ്; എതിരാളികൾ വീണിടത്ത് 'ദളപതി' ഉദിച്ചുയർന്നത് എങ്ങനെ?

തുടർന്ന് തിങ്കളാഴ്ച മദേശയും ചൊവ്വാഴ്ച നാഗരാജയും ബുധനാഴ്ച രമേശും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഷിംലയോ അതോ ബെംഗളൂരുവോ? സിലിക്കൺ സിറ്റിയിലെ ഈ മാറ്റത്തിന് പിന്നിൽ; കൂടെ ചിരിപ്പിക്കുന്ന ട്രോളുകളും
[masterslider id="10"]

Related posts