ആത്മഹത്യ ചെയ്ത ടെക്കിയുടെ ഭാര്യയ്ക്കും ബന്ധുക്കൾക്കും കോടതി ജാമ്യം അനുവദിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ ടെക്കി യുവാവ് അതുൽ സുഭാഷ് (34) ജീവനൊടുക്കിയ കേസിൽ ഭാര്യ നികിത സിംഘാനിയ, ഭാര്യാമാതാവ് നിഷ സിംഘാനിയ, ഭാര്യാ സഹോദരൻ അനുരാഗ് സിംഘാനിയ എന്നിവർക്ക് ബെംഗളൂരുവിലെ സിറ്റി സിവിൽ കോടതി ജാമ്യം അനുവദിച്ചു.

കഴിഞ്ഞ മാസമാണ് ഉത്തർപ്രദേശ് സ്വദേശിയായ അതുൽ സുഭാഷ് ജീവനൊടുക്കിയത്.

ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനം മൂലമാണ് അതുൽ ജീവനൊടുക്കിയതെന്നാണ് കേസ്. അഖിലിന്റെ പേരിൽ ഇവർ നൽകിയ ഒമ്പത് കേസ് നിലവിലുണ്ടായിരുന്നു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

കൊലപാതക ശ്രമം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, സ്ത്രീധന പീഡനം ഉൾപ്പെടെ ആരോപിച്ചുള്ള പരാതികളിലാണ് കേസ് നേരിട്ടത്.

ഇക്കാര്യം വിവരിച്ച് ജീവനൊടുക്കുന്നതിനുമുമ്പ് 81 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അതുൽ സുഭാഷ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

24 പേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിരുന്നു. തുടർന്ന് ഭാര്യ നികിത സിംഘാനിയ, ഭാര്യാമാതാവ് നിഷ സിംഘാനിയ, ഭാര്യാ സഹോദരൻ അനുരാഗ് സിംഘാനിയയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നികിതയെ ഹരിയാണയിലെ ഗുരുഗ്രാമിൽനിന്നും നിഷയെയും അനുരാഗിനെയും ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.

  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇവർ നൽകിയ അപേക്ഷയിലാണ് കോടതി ജാമ്യം അനുവദിച്ചത്.

നികിതയുടെ അമ്മാവൻ സുശൽ സിംഘാനിയയും കേസിൽ പ്രതിയാണ്. ഇയാൾക്ക് നേരത്തെ അലഹബാദ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts