കാമുകിക്ക് സമ്മാനങ്ങൾ നൽകാൻ സർക്കാർ ജീവനക്കാരൻ തട്ടിയെടുത്തത് 21 കോടി 

മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ മഹാരാഷ്ട്രയില്‍ കായികവകുപ്പിലെ കരാർ ജീവനക്കാരനായ യുവാവ് 21 കോടി രൂപ തട്ടിയെടുത്തു.

മഹാരാഷ്ട്ര കായികവകുപ്പിന്റെ സ്പോർട്സ് കോംപ്ലക്സിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായ ഹർഷല്‍ കുമാറാണ് വൻതട്ടിപ്പു നടത്തിയത്.

13000 രൂപ മാസശമ്പളക്കാരനായ ജീവനക്കാരൻ തട്ടിയെടുത്ത പണം കൊണ്ട് കാമുകിക്ക് മുംബൈ വിമാനത്താവളത്തിനു സമീപം 4 ബിഎച്ച്‌കെ ഫ്ളാറ്റ് വാങ്ങി.

ഇതു കൂടാതെ 1.2 കോടി വിലമതിക്കുന്ന ബിഎംഡബ്ല്യൂ കാറും 1.3 കോടിയുടെ എസ്.യു.വി.യും 32 ലക്ഷത്തിന്റെ ബിഎംഡബ്ല്യൂ ബൈക്കും ഡയമണ്ട് പതിപ്പിച്ച കണ്ണടയും സമ്മാനിച്ചുവെന്ന് പോലീസ് പറയുന്നു.

  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്

ഏറെ നാളത്തെ ആസൂത്രണത്തിനു ശേഷമാണ് ഹർഷല്‍ തട്ടിപ്പ് നടത്തിയത്.

സ്ഥാപനത്തിന്റെ പഴയ ലെറ്റർഹെഡ് സംഘടിപ്പിച്ച ഇയാള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇമെയില്‍ വിലാസം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്കിന് കത്തെഴുതി.

ശേഷം ഇയാള്‍ സ്പോർട്സ് കോംപ്ലക്സിന്റെ പേരില്‍ വ്യാജമായി നിർമിച്ച ഇമെയില്‍ നല്‍കി.

ഈ ഇമെയില്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തതോടെ ഒടിപിയുള്‍പ്പടെയുള്ള വിവരങ്ങള്‍ ഹർഷലിന് കൈകാര്യം ചെയ്യാമെന്നായി.

പിന്നാലെ ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ഈ വർഷം ജൂലായ് 1 നും ഡിസംബർ 7 നുമിടയില്‍ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 21. 6 കോടി രൂപ ഇയാളുടെ പേരിലുള്ള 13 അക്കൗണ്ടുകളിലേക്ക് അയച്ചു.

  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം

ഇയാളുടെ സഹപ്രവർത്തക യശോദ ഷെട്ടിയും ഇവരുടെ ഭർത്താവും കവർച്ചയില്‍ ഹർഷലിന്റെ പങ്കാളികളായിരുന്നു.

തട്ടിപ്പില്‍ കൂടുതലാളുകള്‍ പങ്കാളികളായിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ബാങ്ക് അക്കൗണ്ടുകളുടെ വിവരം പോലീസ് പരിശോധിച്ച്‌ വരികയാണ്.

ഇയാള്‍ വാങ്ങിയ ആഢംബര വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആത്മീയതയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡനം; 58 സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി, ജ്യോതിഷി പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us