കോഴിക്കോട്ടേക്ക് ഉള്ള കർണാടകയുടെ സ്ലീപ്പർ സർവീസ് ഈ മാസം ആറിന് ആരംഭിക്കും; നിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് നോൺ എ.സി. സ്ലീപ്പർ ബസ് സർവീസുമായി കർണാടക ആർ.ടി.സി. ഡിസംബർ ആറിന് സർവീസ് ആരംഭിക്കും.

തിരിച്ചുള്ള സർവീസ് ഏഴിനും ആരംഭിക്കും. മാനന്തവാടി വഴിയാണ് സർവീസ്. 950 രൂപയാണ് ടിക്കറ്റ് നിരക്ക്. വാരാന്ത്യങ്ങളിൽ നിരക്ക് കൂടും.

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആദ്യമായിട്ടാണ് കർണാടക ആർ.ടി.സി. കോഴിക്കോേട്ടക്ക് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

സമയക്രമം

ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്ന് ദിവസവും രാത്രി 8.45-ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ 5.45-ന് കോഴിക്കോട് സ്റ്റാൻഡിലെത്തും.

മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാൻഡ് (രാത്രി 9.15), രാജരാജേശ്വരിനഗർ (9.20), കെങ്കേരി ടി.ടി.എം.സി. (9.30) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മാനന്തവാടിയിൽ പുലർച്ചെ 3.15-നും കല്പറ്റയിൽ പുലർച്ചെ നാലിനും എത്തും. കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് രാത്രി 9.15-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5.25-ന് ശാന്തിനഗർ ബസ് സ്റ്റാൻഡിലെത്തും. 9.55-ന് താമരശ്ശേരിയിലും 11.25-ന് കല്പറ്റയിലും എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം
[masterslider id="10"]

Related posts