ബെംഗളൂരു: രാമനഗര ജില്ലയിലെ ഹരോഹള്ളിയിലെ ആശുപത്രിയിൽ നവജാത ശിശുവിനെ ടോയ്ലറ്റിൽ നിന്ന് ഒഴുക്കിവിട്ടു. സംഭവത്തിൽ ഹരോഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ആശുപത്രിയുടെ താഴത്തെ നിലയിലെ ശുചിമുറിയിൽ കയറിയ മെഡിക്കൽ ജീവനക്കാരാണ് സ്ത്രീകളുടെ ശുചിമുറിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടത്.
വെള്ളം ഒഴുകിപ്പോകാത്തതിനാൽ ശുചിമുറി വൃത്തിയാക്കാൻ മെഡിക്കൽ സ്റ്റാഫ് ജീവനക്കാരോട് നിർദേശിച്ചു. അതനുസരിച്ച്, ജോലിക്കാർ ഒരു വാക്വം ഉപയോഗിച്ച് വൃത്തിയാക്കി. തുടർന്ന്, എന്തോ കുഴപ്പമുണ്ടെന്ന് കണ്ടെത്തി. തുണിയോ മറ്റെന്തെങ്കിലുമോ കുടുങ്ങിയിരിക്കുമെന്നാണ് ആദ്യം സംശയിച്ചു.
ടോയ്ലറ്റ് ക്ലീനിംഗ്, അൺബ്ലോക്കിംഗ് ടൂൾ ഉപയോഗിച്ച് അകത്ത് കുടുങ്ങിയ വസ്തു നീക്കം ചെയ്തപ്പോഴാണ് ജീവനക്കാർ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന് രണ്ട് ദിവസം പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്.
ഇതേ ആശുപത്രിയിൽ തന്നെ കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.
ആശുപത്രിയിൽ വന്ന് കുഞ്ഞിന് ജന്മം നൽകിയതാണോ അതോ കുഞ്ഞിൻ്റെ ജനനം മറച്ചുവെക്കാന്‍ ചെയ്തതാണോ എന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അന്വേഷണത്തിൽ കൂടുതൽ വസ്തുതകൾ അറിയാനുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.