വല്യേട്ടൻ ന്യൂജൻ ആകുന്നു; 29 മുതൽ വല്യേട്ടന്‍ 4K യില്‍ പ്രദര്‍ശനത്തിനെത്തും

പൗരുഷത്വത്തിന്റെ പാരമ്യതയിലൂടെ ഷാജി കൈലാസും – രഞ്ജിത്തും അവതരിപ്പിച്ച് പ്രേഷക പ്രശംസ നേടിയ അറയ്ക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രം പുതിയ ശബ്ദ , ദൃശ്യവിസ്മയത്തോടെ എത്തുന്നു.

അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയും അനില്‍ അമ്പലക്കരയും ചേര്‍ന്നു നിര്‍മ്മിച്ച വല്യേട്ടന്‍ എന്ന ചിത്രം 4K ഫോര്‍മാറ്റില്‍ നവംബര്‍ ഇരുപത്തിയൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്നുകയാണ്.

ഈ ചിത്രത്തിന്റെ പ്രദര്‍ശനത്തിനോടനുബന്ധിച്ച് പുറത്തുവിട്ടിരിക്കുന്ന ട്രയിലറില്‍ പൗരുഷത്ത്വത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലുള്ള മാധവനുണ്ണിയുടെ മികച്ച പ്രകടനങ്ങള്‍ ഏവരേയും ആവേശം കൊള്ളിക്കാന്‍ പോന്നതായിരിക്കും.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

മാധവനുണ്ണിയെത്തേടിയെത്തുന്ന ഒരു സ്ത്രീയിലൂടെ തുടങ്ങുന്ന ട്രയിലര്‍, പിന്നെക്കാണുന്നത് പൊലീസ് സ്റ്റേഷന്റെ മുന്നില്‍ ബെന്‍സു കാറില്‍ വന്നിറങ്ങുന്ന മാധവനുണ്ണിയിലൂടെയാണ്.

പൊലീസ് സ്റ്റേഷനില്‍ പാറാവുകാരനോട് കയര്‍ക്കുന്ന മാധവനുണ്ണി അത്രമാത്രം പ്രേകകരെ ആവേശം കൊള്ളിക്കുന്നു.

ഇത്തരം നിരവധി ജീവിത ഗന്ധിയായ മുഹൂര്‍ത്തങ്ങളിലൂടെ ഉരിത്തിരിയുന്ന വല്യേട്ടന്‍ വീണ്ടും എത്തുമ്പോള്‍
അത് മലയാള സിനിമയുടെ വസന്തകാലത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയായിരിക്കും.

മാധവനുണ്ണിയെ മമ്മൂട്ടി ഭദ്രമാക്കുമ്പോള്‍ നായികയായി എത്തുന്നത് ശോഭനയാണ്. മനോജ്. കെ. ജയന്‍, സായ് കുമാര്‍, സിദ്ദിഖ്, വിജയകുമാര്‍, കലാഭവന്‍ മണി, എന്‍.എഫ് വര്‍ഗീസ്, സുധീഷ് , പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്നിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts