പ്രണയ വിവാഹം; യുവതിയെ തടവിലാക്കിയതായി പരാതി 

ബെംഗളൂരു: പ്രണയിച്ച്‌ വിവാഹം കഴിച്ച യുവതിയെ പോലീസ് തടവിലാക്കിയതായി പരാതി.

ഹാവേരി വനിതാ പോലീസ് സ്‌റ്റേഷനു മുന്നിലാണ് പ്രദീപ് ബങ്കർ എന്ന യുവാവിന്റെ പ്രതിഷേധം.

ഹവേരി ജില്ലയിലെ റാണെബന്നൂർ താലൂക്കിലെ മെദ്‌ലേരി ഗ്രാമവാസിയായ പ്രദീപും മറ്റൊരു മത വിശ്വാസിയായ തൻജീം ഭാനുവും തമ്മില്‍ പ്രണയത്തിലായിരുന്നു.

തൻജിം ഭാനുവിനെ മൂന്ന് ദിവസം മുൻപാണ് പ്രദീപ് വിവാഹം കഴിച്ചത്.

  പീഡന കേസ്; രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു

വിവാഹത്തിന് യുവതിയുടെ വീട്ടുകാർ എതിർത്തതോടെ വീട് വിട്ടിറങ്ങിയ ഇരുവരും ധർമ്മസ്ഥലത്ത് എത്തിയാണ് വിവാഹിതരായത്.

തുടർന്ന് ദമ്പതികള്‍ നേരിട്ട് ഹാവേരി വനിതാ പോലീസ് സ്റ്റേഷനിലെത്തി സംരക്ഷണം ആവശ്യപ്പെട്ടു.

എന്നാല്‍ പോലീസ് തൻജീം ഭാനുവിന്റെ വീട്ടുകാർക്ക് ഒത്താശ നല്‍കി യുവതിയെ വനിതാ സാന്ത്വന കേന്ദ്രത്തിലേക്ക് അയച്ചു.

തുടർന്നാണ് ഭാര്യയെ തടവിലാക്കിയെന്നും തന്റെ കൂടെ അയക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് പ്രതിഷേധിച്ചത്.

വിഷയത്തില്‍ എസ്പി അൻഷുകുമാറിനോട് ജില്ലാ അധികൃതർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ

അതേസമയം തനിക്ക് വീട്ടില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും , തനിക്ക് പ്രദീപിനൊപ്പം ജീവിക്കണമെന്നും തൻജീം ഭാനു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി
[masterslider id="10"]

Related posts

Click Here to Follow Us