13കാരിയെ കാണാതായ സംഭവം; പെൺകുട്ടിയെ കണ്ടെത്തിയത് ഊട്ടിയിൽനിന്ന്; രണ്ട് പേർ അറസ്റ്റിൽ

മാഹി : മാഹി ഇരട്ടപ്പിലാക്കൂലിൽ വീട്ടിൽ നിന്നു കാണാതായ 13കാരിയെയും യുവാവിനെയും ഊട്ടിയിൽ നിന്ന് കണ്ടെത്തി. പെൺകുട്ടിയുടെ മാതാവ് പോലീസിൽ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ ചൊക്ലി മേനപ്രം ബാവിലേരി മീത്തൽ മുഹമ്മദ് ബിൻഷൗക്കത്തലിയെയും (18) പെൺകുട്ടിയെയുമാണ് ഊട്ടിയിലെ ലോഡ്ജിൽ കണ്ടെത്തിയത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ഊട്ടിയിലെ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടും കൂടിയാണ് ഇവരെ കണ്ടെത്തിയത്. തട്ടികൊണ്ടു പോവാൻ സഹായിച്ച ചൊക്ലി അണിയാരത്തെ തൈക്കണ്ടിയിൽ കെ.പി.സനീദിനെ (18) നേരത്തെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സനീദിന്റെ ബൈക്കുമായി പെൺകുട്ടിയെ തട്ടികൊണ്ടുപോയ ശേഷം സനീദിന്റെ ആധാർ കാർഡ് ഉപയോഗിച്ചാണ് കേരളത്തിലും തമിഴ്നാട്ടിലുമായി പല ലോഡ്ജുകളിലും മാറി മാറി താമസിച്ചത്.

  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു

പെൺകുട്ടിയുടെ ആധാർ കാർഡിലും കൃതിമം നടത്തിയിരുന്നു. ഷൗക്കത്തലി പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാവുകയായിരുന്നു.മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണന്റെ നിർദ്ദേശപ്രകാരം മാഹി പോലീസിന്റെ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.പെൺകുട്ടിയെ ബന്ധുക്കളെ ഏൽപിച്ചു.

  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പെൺകുട്ടിയുടെ ആധാർ കാർഡിൽ കൃത്രിമം കാട്ടിയതിനും കേസുണ്ട്.
കോടതിയിൽ ഹാജരാക്കിയ ഷൗക്കത്തലിയെ മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി രിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്
[masterslider id="10"]

Related posts

Click Here to Follow Us