ഓൺലൈൻ വാഹന, ഫുഡ് ഡെലിവറിക്ക് ഇനിമുതൽ പ്രത്യേക സെസ്; ബില്ല് ഉടൻ സംസ്ഥാന നിയമസഭ പാസാക്കും

ബെംഗളൂരു: സംസ്ഥാനത്ത് ഒല, ഊബർ ഉൾപ്പെടുന്ന ഓൺലൈൻ വാഹന, ഫുഡ്‌ ഡെലിവറി സേവനങ്ങൾക്ക് ഇനിമുതൽ പ്രത്യേക സെസ് ഏർപ്പെടുത്തും.

സൊമാറ്റോ, സ്വിഗ്ഗി, ഒല, ഊബർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ സെസ് ബാധകമാകും.

സംസ്ഥാനത്തെ ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കായാണ് തീരുമാനമെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.

  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു

ഡെലിവറി പങ്കാളികൾ കൂടുതൽ സമയവും റോഡിൽ ചെലവഴിക്കുന്നവരാണ്. അപകടം സംഭവിക്കാനുള്ള സാധ്യത ഇവർക്ക് കൂടുതലാണ്.

മലിനമായ വായു ശ്വസിക്കുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്നതും ക്ഷേമ പദ്ധതി ആവിഷ്കരിക്കാൻ കാരണമായതായി മന്ത്രി പറഞ്ഞു.

ഇതിനായുള്ള ബില്ല് ഡിസംബറിൽ സംസ്ഥാന നിയമസഭ പാസാക്കും. ഗിഗ് തൊഴിലാളികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts